കക്കൂസ് മാലിന്യം ഓടയിലേക്ക് തുറന്നുവിടാൻ ശ്രമം

വാർഡ് കൗൺസിലർ ഉപവസിച്ചു നെയ്യാറ്റിൻകര: മാസങ്ങളായി പൊട്ടിയൊലിക്കുന്ന കക്കൂസ് മാലിന്യത്തി​െൻറ ചോർച്ച പരിഹരിക്കുന്നു എന്ന വ്യാജേന കഴിഞ്ഞദിവസം രാത്രി ട്രാൻസ്പോർട്ട് അധികൃതർ ബസ്സ്റ്റാൻഡി​െൻറ മുൻവശത്തെ ഓടയിലേക്ക് മാലിന്യം തുറന്നുവിടാൻ ശ്രമം. നാട്ടുകാർ പ്രതിഷേധിച്ചു. സംഭവത്തെ തുടർന്ന് നിലമേൽ വാർഡ് കൗൺസിലർ സ്ഥലെത്തത്തി അധികൃതരുമായി സംസാരിക്കുകയും ജനദ്രോഹനടപടിയിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, അധികൃതർ തയാറാവാത്തതിനെ തുടർന്ന് അദ്ദേഹം ബസ്സ്റ്റാൻഡിനു മുന്നിൽ ഉപവാസം തുടങ്ങി. തുടർന്ന് ബി.ജെ.പിയുടെയും കോൺഗ്രസിൻറെയും മറ്റ് നേതാക്കളും സ്ഥലത്തെത്തുകയും ചെയ്തു. തുടർന്ന് എ.ടി.ഒയുമായി നടത്തിയ ചർച്ചയിൽ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കാത്ത രീതിയിൽ ബസ്സ്റ്റാൻഡ് കോമ്പൗണ്ടിനുള്ളിൽ തന്നെ ടാങ്ക് നിർമിച്ച് സംസ്കരിക്കാമെന്ന് സമരക്കാർക്ക് രേഖാമൂലം ഉറപ്പുനൽകുന്ന കത്ത് നൽകി. ഇതിനെ തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. ബി.ജെ.പി നേതാക്കളായ നടരാജൻ, രാജേഷ്, ഷിബുരാജ് കൃഷ്ണ, രാമേശ്വരം ഹരി, ശിവപ്രസാദ്, കോൺഗ്രസ് നേതാക്കാളായ മൊഹിനുദ്ദീൻ, സജിൻലാൽ, ഗ്രാമപ്രവീൺ എന്നിവർ സംസാരിച്ചു. ഈ നടപടിയിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ ബി.ജെ.പി ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് നഗരസഭ പാർലമ​െൻററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.