ചെറുതേരി മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം

വിളപ്പിൽ: വെള്ളിയാഴ്ച തുടങ്ങി 13ന് അവസാനിക്കും. ഉത്സവദിവസങ്ങളിൽ 108 കുടം അഭിഷേകം, പ്രഭാത ഭക്ഷണം, അന്നദാനം എന്നിവയുണ്ടാകും. വെള്ളിയാഴ്ച രാത്രി ഏഴിന് ഭജന. 7.30ന് സുദർശന ഹോമം. 10ന് വൈകീട്ട് അഞ്ചിന് ക്ഷേത്ര സംരക്ഷണസമിതി രക്ഷാധികാരി എം. മധുസൂദനൻ നായരുടെ കാർമികത്വത്തിൽ ശനീശ്വരപൂജ. രാത്രി ഏഴിന് ക്ലാസിക്കൽ ഡാൻസ്. 7.30ന് ഭഗവതിസേവ. 11ന് രാത്രി എട്ടിന് പുന്നശ്ശേരി ലക്ഷ്മീ നാരായണ ബാലഗോകുലം അവതരിപ്പിക്കുന്ന സംഗീതനൃത്തസന്ധ്യ. 12ന് രാത്രി ഏഴിന് സംഗീതക്കച്ചേരി. 13ന് രാവിലെ ആറുമുതൽ അഹോരാത്ര അഖണ്ഡനാമജപ യജ്ഞം ആരംഭം, പുഷ്പാഭിഷേകം, 10ന് പൊങ്കാല, തുലാഭാരം. ഉച്ചക്ക് 12.30ന് പൊങ്കാല നിവേദ്യം. വൈകീട്ട് അഞ്ചിന് വിശേഷാൽ പൂജകൾ ആരംഭം, 6.15 മുതൽ യാമപൂജകൾ ആരംഭിക്കുന്നു. പുലർച്ചെ ആറിന് അഖണ്ഡനാമജപയജ്ഞം സമാപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.