കെ.എ.എസിൽ സംവരണം അനുവദിക്കാത്തതിനെതിരെ സംവരണ സംരക്ഷണസേന

തിരുവനന്തപുരം: കേരളത്തിൽ പുതുതായി ആരംഭിച്ച കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ (കെ.എ.എസ്) ഭരണഘടനപരമായ സംവരണം അനുവദിക്കാത്തതിനെതിരെ സംവരണ സംരക്ഷണസേന മുഖ്യമന്ത്രി പിണറായി വിജയനും പട്ടികജാതി പട്ടികവർഗ മന്ത്രി എ.കെ. ബാലനും നിവേദനംനൽകി. കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് കേരളത്തിലെ പുതിയ സർവിസ് ആണെന്നും നിയമനം നടത്തുേമ്പാൾ ഭരണഘടനയുടെ 335ാം അനുച്ഛേദം അനുസരിച്ച് പട്ടികജാതി-പട്ടികവർഗക്കാരെ നിയമിക്കേണ്ടതാണെന്നും അവർ ചൂണ്ടിക്കാട്ടി. ഇന്ത്യ റിപ്പബ്ലിക് ആയത് മുതൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇൗ ഭരണഘടന അവകാശം മന്ത്രിസഭ തീരുമാനം അനുസരിച്ച് പോലും മാറ്റാവുന്നതല്ലെന്ന് അവർ വ്യക്തമാക്കി. സംവരണ സംരക്ഷണസേനയുടെ സ്ഥാപകനും സെക്രട്ടറി ജനറലുമായ സി. ഗോവിന്ദൻ, രക്ഷാധികാരി സി.കെ. കുട്ടപ്പൻ കളീക്കൽ, ചെയർമാൻ സി.ആർ. ദിവാകരൻ, തിരുവനന്തപുരം ജില്ല വൈസ് പ്രസിഡൻറ് കെ. ഹരിദാസ്, തിരുവനന്തപുരം ജില്ല ഒാർഗനൈസിങ് സെക്രട്ടറി കൊടിക്കുന്നിൽ സുന്ദരേശൻ എന്നിവർ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.