അംഗപരിമിതനെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ തള്ളിയിട്ടെന്ന്

ആര്യനാട്: കെ.എസ്.ആർ.ടി.സി കണ്ടക്ടർ അംഗപരിമിതനായ യാത്രക്കാരനെ ബസിൽനിന്ന് തള്ളിയിട്ടതായി പരാതി. അംഗപരിമിതനും ശാരീരികബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്യുന്ന പറണ്ടോട് ബൗണ്ടർമുക്ക് അനീഷ് ഭവനിൽ റസലയ്യനാണ് (49) ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് നാലരക്ക് പുതുക്കുളങ്ങരയിൽനിന്ന് ജോലി കഴിഞ്ഞു മടങ്ങവേ ആര്യനാട് ഡിപ്പോയിലെ മീനാങ്കൽ ഫാസ്റ്റ് ബസിൽ കയറുകയും 21 രൂപ ടിക്കറ്റിനായി 500 രൂപ കണ്ടക്ടർക്ക് നൽകുകയും ചെയ്തു. ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോൾ ബാക്കി തുക ആവശ്യപ്പെട്ടപ്പോൾ കാശ് നൽകാൻ കൂട്ടാക്കാതെ മോശമായി സംസാരിക്കുകയും ഇറങ്ങേണ്ട സ്ഥലത്തുനിന്ന് അകലെയായി ബസ് നിർത്താൻ ബെല്ലടിക്കുകയും ചെയ്തു. ബസ് വേഗം കുറഞ്ഞപ്പോൾ വാതിലിന് സമീപം നിന്നിരുന്ന തന്നെ ചവിട്ടി പുറത്തേക്ക് തള്ളുകയായിരുെന്നന്നും റസലയ്യൻ നൽകിയ പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.