കാട്ടാക്കട: പഞ്ചായത്ത് ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കുറ്റിച്ചൽ കള്ളോട് ചെമ്മണ്ണാംകുഴി നിജ മൻസിലിൽ ഒാട്ടോ ഡ്രൈവർ നിജാമുദീൻ (29), കള്ളോട് ചെമ്മണ്ണാംകുഴി റോഡരികത്ത് വീട്ടിൽ ഷാഹുൽഹമീദ് (32) എന്നിവരെ റിമാൻഡ് ചെയ്തു. ബുധനാഴ്ച ഉച്ചക്ക് കള്ളോട് ജങ്ഷന് സമീപത്തുവെച്ച് കുറ്റിച്ചൽ പഞ്ചായത്തിലെ ജീവനക്കാരായ സനൽകുമാർ, വിനോദ് എന്നിവർ കാട്ടാക്കടയിൽ ഔദ്യോഗിക ആവശ്യത്തിന് ബൈക്കിൽ പോയി മടങ്ങവേ പിന്നിൽ വന്ന ഓട്ടോക്ക് സൈഡ് നൽകിയിെല്ലന്നാരോപിച്ച് ഓട്ടോ ഡ്രൈവർ നിജാമുദ്ദീനും ഷാഹുൽഹമീദും തടഞ്ഞുവെച്ച് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. കാട്ടാക്കട സി.ഐ വിജയരാഘവെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാത്രിയോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.