കോലിയക്കോട്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

വെഞ്ഞാറമൂട്: തൈക്കാട്-പോത്തന്‍കാട് ബൈപാസില്‍ കോലിയക്കോട് രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഒരു ബൈക്കിൽ സഞ്ചരിച്ച ചേങ്കോട്ടുകോണം സ്വദേശി രാജേഷിനും (34) ഭാര്യ രമ്യക്കും (28) ഇവരുടെ കുഞ്ഞിനും മറ്റൊരു ബൈക്കിലെ യാത്രക്കാരായ വെഞ്ഞാറമൂട് സ്വദേശികളായ ആദര്‍ശ് (21), അഭിജിത് (19) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം. പരിക്കേറ്റവരില്‍ ദമ്പതികളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും മറ്റു രണ്ടുപേരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.