നെടുമങ്ങാട്ട്​ മൊബൈൽ ഷോപ്പിൽ മോഷണം

നെടുമങ്ങാട്: മൊബൈൽ ഷോപ്പിൽ മോഷണം. ഒരു ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചതായി പരാതി. നെടുമങ്ങാട് മാർക്കറ്റ് ജങ്ഷനിൽ പ്രവർത്തിക്കുന്ന തൊളിക്കോട് തോട്ടുമുക്ക് സിയാദ് മൻസിലിൽ സിയാദി​െൻറ ഉടമസ്ഥതയിലുള്ള ബിസ്മി മൊബൈൽ ഷോപ്പിലാണ് മോഷണം നടന്നത്. കട തുറക്കാൻ വ്യാഴാഴ്ച രാവിലെ സിയാദ് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കടയുടെ മേൽക്കൂര പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നതെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് വിഭാഗം എത്തി പരിശോധന നടത്തി. രണ്ട് ദിവസം മുമ്പ് ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. ബസ്സ്റ്റാൻഡിനു സമീപത്തെ പ്രിജി ടെക്സ്റ്റൈൽ, രാജേഷ് ബേക്കറി എന്നിവിടങ്ങളിലാണ് പിറകുവശത്തെ ഗ്രിൽ വളച്ച് അകത്തുകടന്ന് മോഷണം നടത്തിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.