സ്കൂൾ വാർഷികത്തിൽ അക്രമം; രണ്ടുപേർക്ക് പരിക്ക്

കാട്ടാക്കട: സ്‌കൂളിൽ വാർഷികാഘോഷത്തിനിടെ കാണികളായെത്തിയവർ നടത്തിയ അക്രമത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പൂവച്ചല്‍ കൊണ്ണിയൂർ സ​െൻറ് ത്രേസ്യാസ് യു.പി സ്കൂള്‍ വാർഷികാഘോഷത്തിനിടെ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരു വിദ്യാർഥിക്കും പി.ടി.എ ഭാരവാഹിക്കുമാണ് പരിക്കേറ്റത്. അഞ്ചാം ക്ലാസ് വിദ്യാർഥി അജിന്‍ (11), പി.ടി.എ വൈസ് പ്രസിഡൻറ് സജു (41) എന്നിവർക്കാണ് പരിക്ക്. ഇവര്‍ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊതുയോഗത്തിനുശേഷം കുട്ടികളുടെ കലാപരിപാടികൾ നടക്കുമ്പോഴാണ് പിന്നിൽനിന്ന് സംഘടിച്ചെത്തിയവര്‍ അക്രമം അഴിച്ചുവിട്ടത്. കാണികളായി എത്തിയ രണ്ടു സംഘടനകളിൽപെട്ടവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് കസേരകൾ എടുത്തെറിയുകയുമായിരുന്നെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. തുടർന്ന്, വാർഷികാഘോഷം നിർത്തിവെച്ചു. അക്രമികള്‍ സ്കൂള്‍ വളപ്പ് കൈയേറി അക്രമം തുടങ്ങിയതോടെ കുട്ടികള്‍ തലങ്ങും വിലങ്ങും ഓടി. ഇതിനിടെ നിരവധി കുട്ടികള്‍ക്ക് വീണ് പരിക്കേല്‍ക്കുകയും ചെയ്തു. അരങ്ങില്‍ കളിക്കുന്നതിനുവേണ്ടി മുഖത്ത് ചായം തേച്ചിരുന്ന അജിനാണ് അക്രമണത്തില്‍ കൈക്ക് പരിക്കേറ്റത്. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി. ചിത്രം- അക്രമത്തില്‍ പരിക്കേറ്റ അജിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.