എസ്.ഐയെ കാണണമെന്നാവശ്യപ്പെട്ട് പൊലീസ് സ്​റ്റേഷനിൽ യുവാവിെൻറ പരാക്രമം

നെടുമങ്ങാട്: മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയയാൾ എസ്.ഐയെ കാണണമെന്ന ആവശ്യവുമായി ഒരു മണിക്കൂറോളം കാട്ടിയ പരാക്രമങ്ങൾ പൊലീസിന് പൊല്ലാപ്പായി. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ഉഴമലയ്ക്കൽ ചിറ്റുവീട് മണ്ണാത്തിക്കുഴി പുത്തൻ‌ വീട്ടിൽ ബാബുവാണ് ലഹരിമൂത്ത് പൊലീസുകാർക്ക് തലവേദനയുണ്ടാക്കിയത്. എസ്.ഐ എവിടെയെന്ന ആക്രോശവുമായി സ്റ്റേഷനിനുള്ളിലേക്ക് കയറിയ ഇയാളെ കണ്ടതോടെ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരെല്ലാം ആദ്യം പകച്ചു. ഇയാൾ സ്ഥിരം തലവേദനയാണെന്ന് പൊലീസുകാർ പറഞ്ഞു. സ്റ്റേഷനിൽ പരാതി നൽകാനും മറ്റ് ആവശ്യങ്ങൾക്കുമായി എത്തിയവരും ഭയന്നു. ഇൗ സമയം പൊലീസ് വാഹനത്തിലെത്തിച്ച പേപ്പർ ഉൾപ്പെടെയുള്ള സാധനങ്ങൾ കുറച്ച് പൊലീസുകാർ സ്റ്റേഷനുള്ളിലേക്ക് എടുത്തുവെക്കുകയായിരുന്നു. എസ്.ഐ ഇല്ലെന്ന് അറിയിച്ചതോടെ ഇൗ പൊലീസുകാരെ സഹായിക്കാനെന്ന മട്ടിൽ ബാബുവും ഒപ്പം കൂടി. വാഹനത്തിനുള്ളിൽനിന്ന് ബാബു സാധനങ്ങൾ എടുത്ത് സ്റ്റേഷനിലേക്ക് കയറുന്നതിനിടെ പൊലീസുകാർ അത് വാങ്ങാൻ ശ്രമിച്ചു. താൻ തന്നെ കൊണ്ടുവെക്കും എന്ന് ഉറക്കെ പറഞ്ഞ് ബാബു മുന്നോട്ടുനടന്നു. സാധനങ്ങൾ തറയിൽ വീഴും എന്ന സ്ഥിതിയായി. ഇതിൽനിന്ന് പിടിവിടാൻ ബാബുവും പൊലീസുകാരും തയാറായില്ല. ഇതിനിടെ ജി.ഡി ചുമതല വഹിച്ച പൊലീസുകാര​െൻറ വക ബാബുവിന് ചൂരൽ പ്രയോഗം. ഇതോടെ സാധനങ്ങളിൽനിന്ന് പിടിവിട്ട ബാബു വീണ്ടും സ്റ്റേഷനിലേക്ക് കടക്കാൻ ശ്രമിച്ചു. വീണ്ടും ചൂരൽ കാട്ടി പൊലീസ് ബാബുവിനെ പേടിപ്പിച്ചു കൊണ്ടിരുന്നു. ഇൗ സമയം എസ്.ഐ എവിടെയെന്ന് ബാബു വീണ്ടും ഉറക്കെ ആക്രോശിച്ചുകൊണ്ടിരുന്നു. ബാബുവി​െൻറ പരാക്രമത്തിൽ സഹികെട്ടതോടെ പൊലീസുകാരെല്ലാം ചുറ്റും കൂടി ബലമായി കീഴ്പ്പെടുത്താനുള്ള ശ്രമമായി. അതിനുശേഷം ബാബുവിനെ പൊക്കിയെടുത്ത് സെല്ലിനുള്ളിലാക്കി. സെല്ലിനുള്ളിലും ബാബുവി​െൻറ പരാക്രമം തുടർന്നു. സെല്ലിൽ ബക്കറ്റിൽ വെച്ചിരുന്ന വെള്ളമെല്ലാം ബാബു തട്ടിമറിച്ചിട്ടു. ഇതോടെ സ്റ്റേഷനിലുള്ളിലെ തറയിലേക്കും വെള്ളം വ്യാപിച്ചു. മദ്യലഹരിയിൽനിന്ന് കുറച്ച് മുക്തമായതോടെ ബാബു തറയിൽ കിടന്ന് മയക്കത്തിലായി. ഇയാൾ ഇപ്പോഴും കസ്റ്റഡിയിലാണ്. പല വാറണ്ടുകൾ ഇയാളുടെ പേരിൽ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.