കൊല്ലം: പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിച്ചതിനാൽ െവളിച്ചിക്കാല ടി.ബി റോഡുവഴി വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു. വാഹനങ്ങൾ വിളച്ചിക്കാലയിൽനിന്ന് മിയണ്ണൂർ വഴി തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എൻജിനീയർ അറിയിച്ചു. ശുദ്ധജല മത്സ്യക്കൃഷി; അപേക്ഷിക്കാം കൊല്ലം: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ശുദ്ധജല മത്സ്യക്കൃഷി പദ്ധതിയിലേക്ക് 10 സെേൻറാ അതിൽ കൂടുതലോ വിസ്തൃതിയുള്ള കുളങ്ങളുള്ള കർഷകർക്ക് അപേക്ഷിക്കാം. ഫോറം ജില്ല പഞ്ചായത്തിലെ മത്സ്യ കർഷക വികസന ഏജൻസി ഓഫിസിൽ ലഭിക്കും. ഫെബ്രുവരി 15 നകം അപേക്ഷ ജില്ല മത്സ്യ കർഷക വികസന ഏജൻസി ഓഫിസിൽ നൽകണം. ഫോൺ: 0474- 2795545.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.