ജില്ലയിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ വൻവർധന

കൊല്ലം: ലോക കാൻസർ ദിനം ഞായറാഴ്ച ആചരിക്കവെ അർബുദ ബാധിതരുടെ എണ്ണം ജില്ലയിൽ വൻതോതിൽ കൂടുന്നതായി ഇന്ത്യൻ മെഡിക്കൽ റിസേർച് കൗൺസിലി​െൻറ റിപ്പോർട്ട്. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് രോഗികളുടെ എണ്ണം ഉയരുന്നത്. 2009 മുതൽ 2014 വരെയുള്ള കാലയളവിൽ പുരുഷന്മാരിലെ ബാധിതരുടെ എണ്ണത്തിൽ 72 ശതമാനമാണ് വർധന. ഇതേ കാലയളവിൽ സ്ത്രീകളിൽ രോഗം 78 ശതമാനം വർധിച്ചു. ഇതിൽ ബഹുഭൂരിഭാഗവും പുകയിലജന്യ കാൻസറാണ്. ഇന്ത്യൻ മെഡിക്കൽ റിസേർച് കൗൺസിലി​െൻറ ജനസംഖ്യാധിഷ്ഠിത കാൻസർ രജിസ്ട്രീസ് (പി.സി.ബി.ആർ) പ്രകാരം 2009-11ലെ 1389 പേരിൽനിന്ന് 2012-14 ൽ രോഗികളുടെ എണ്ണം 2393 ആയി ഉയർന്നു. ഇതേ കാലയളവിൽ കാൻസർ രോഗികളായ സ്ത്രീകളുടെ എണ്ണം 397ൽനിന്ന് 707 ആയി. 2009-11ലെ പി.സി.ബി.ആർ റിപ്പോർട്ട് പ്രകാരം പുരുഷന്മാരിൽ പുകയിലജന്യ കാൻസർ രോഗം 41.2 ശതമാനവും സ്ത്രീകളിൽ 12.7 ശതമാനവുമായി കൂടിയതായാണ് റിപ്പോർട്ട്. ജില്ലയിലെ കാൻസർരോഗം സംബന്ധിച്ച സമഗ്രവിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി 2006ലാണ് പി.സി.ബി.ആർ കൊല്ലം നിലവിൽവന്നത്. 2020ഓടെ രാജ്യത്ത് പുകയിലജന്യ കാൻസർ ബാധിതരുടെ എണ്ണം മറ്റെല്ലാ കാൻസറുകളുടേതിനെക്കാളും മുന്നിലായിരിക്കുമെന്നാണ് (പി.ബി.സി.ആർ) 2012-2014 കണക്കുകളിലെ സൂചനകൾ. 5,23,471 പേർ പുകയിലജന്യ കാൻസർ രോഗികളാകുന്നതോടെ ഇവർ മൊത്തം കാൻസർ രോഗികളുടെ 30 ശതമാനം വരും. റിപ്പോർട്ട് http://ncrpindia.org/Annual_Reports.aspx എന്ന പേജിൽ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.