ശെന്തുരുണിയിൽ വന്യമൃഗങ്ങളുടെ കണക്കെടുപ്പ് തുടങ്ങി

പുനലൂർ: തെന്മല ശെന്തുരുണി വന്യജീവി കേന്ദ്രത്തിൽ മൃഗങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. ദേശീയതലത്തിലെ കണക്കെടുപ്പി​െൻറ ഭാഗമായാണിത്. അഗസ്ത്യ വനം ബയോളജിക്കൽ പാർക്ക് സർക്കിളിലെ വന്യജീവി വിഭാഗത്തിലെ 36 അംഗ സംഘമാണ് വെള്ളിയാഴ്ച രാവിലെ ഏഴിന് കണക്കെടുപ്പ് തുടങ്ങിയത്. മൂന്നംഗങ്ങൾ ഉൾക്കൊള്ളുന്ന സംഘമായി തിരിഞ്ഞ പരിശോധന എട്ടുദിവസം നീളും. വന്യജീവികളുടെ ജനിതക വിശകലനവും നടത്തും. സസ്യഭുക്കുകളുടെയും മാംസഭുക്കുകളുടെയും സാന്നിധ്യം ശേഖരിക്കും. ജനിത വിശകലനത്തിന് ജീവികളുടെ കാഷ്ഠവും ശേഖരിക്കും. ഈസംഘം ശേഖരിക്കുന്ന വിവരങ്ങൾ വിദഗ്ദസംഘം പഠിച്ചശേഷം അന്തിമരേഖ തയാറാക്കും. ഓട്ടത്തിനിടെ ചരക്കുലോറിയുടെ ടയർ ഊരിപ്പോയി പുനലൂർ: ഓട്ടത്തിനിടെ ചരക്കുലോറിയുടെ ടയർ ഊരിപ്പോയി. അപകടം ഒഴിവായത് തലനാരിഴക്ക്. ദേശീയപാതയിൽ ഉറുകുന്ന് ഗുരുമന്ദിരത്തിന് സമീപം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. തമിഴ്നാട്ടിൽനിന്ന് പുനലൂരിലേക്ക് സിമൻറുമായി വന്ന ലോറിയുടെ മുന്നിലെ ടയറാണ് ഇളകിത്തെറിച്ചത്. ടയർ ഊരിപ്പോയ ഉടൻ ലോറി മുൻവശം കുത്തി പാതയിൽതന്നെ നിന്നു. ഈ സമയം മറ്റുവാഹനങ്ങളും കാൽനടക്കാരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.