ഇരവിപുരം: അഴിമതിയും ഉദ്യോഗസ്ഥമേധാവിത്വവും പട്ടിണിയും തീവ്രവാദവുമില്ലാത്ത 'ക്ലീൻ ഇന്ത്യ'ക്കായി പഞ്ചാബ് സ്വദേശി സുർജിത് കുമാർ എന്ന മുപ്പത്തിയേഴുകാരൻ നടത്തുന്ന സൈക്കിൾ യാത്ര 3700 കിലോമീറ്റർ പിന്നിട്ട് വെള്ളിയാഴ്ച കൊല്ലം ജില്ലയിലെത്തി. കഴിഞ്ഞ ഡിസംബർ 23ന് കപൂർത്തലയിൽനിന്നാണ് യാത്രതിരിച്ചത്. ജമ്മു, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങൾ പിന്നിട്ട് 40 ദിവസം കൊണ്ടാണ് കൊല്ലത്തെത്തിയത്. ദൈവത്തിെൻറ സ്വന്തംനാടായ കേരളത്തിൽ തനിക്ക് നല്ല സഹകരണമാണ് ലഭിച്ചതെന്ന് ഇദ്ദേഹം പറയുന്നു. ജി.പി.എസ് സംവിധാനം ഘടിപ്പിച്ചിട്ടുള്ള സൈക്കിളിൽ ദിവസവും 130 മുതൽ 170 കിലോമീറ്റർ വരെ യാത്രചെയ്യാറുണ്ട്. ഉദ്യോഗസ്ഥ മേധാവിത്വവും ജാതിയമായ തരംതിരിക്കലും അഴിമതിയും രാജ്യത്ത് വർധിച്ചുവരുന്നതായ തോന്നലാണ് 'ക്ലിൻ ഇന്ത്യ' എന്ന ലക്ഷ്യവുമായി ഇന്ത്യ ചുറ്റാൻ കാരണമായതെന്ന് സുർജിത് കുമാർ പറയുന്നു. പഞ്ചാബിലെ കപൂർത്തല റെയിൽവേ കോച്ച് ഫാക്ടറിയിലെ ജീവനക്കാരനാണ്. ബി.ഫിറ്റ് സൈക്കിൾ ക്ലബിലെ അംഗമായ സുർജിത് നാലുമാസം അവധിയെടുത്താണ് യാത്ര ആരംഭിച്ചത്. കന്യാകുമാരി, ചെന്നൈ, കൊൽക്കത്ത, അസം, പാറ്റ്ന വഴി ലക്നൗവിൽ എത്തുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.