ദുരന്ത ചിത്രങ്ങളുമായി വ്യത്യസ്ഥ ബോധവത്കരണം നടത്തി രാജേന്ദ്രൻ

കൊല്ലം: വാഹനാപകട വാർത്തകളുടെ വൻശേഖരം നിരത്തി അപകടങ്ങൾക്കെതിരെ വ്യത്യസ്ഥമായ ബോധവത്കരണം നടത്തുകയാണ് ഡ്രൈവർ ആർ. രാജേന്ദ്രൻ. 60 വർഷങ്ങൾക്കിടെ ലോകത്ത് നടന്ന ചെറുതും വലുതുമായ അപകട വാർത്തകളുടെ പത്ര കട്ടിങ്ങുകളാണ് ഇദ്ദേഹത്തി​െൻറ ശേഖരണത്തിലുള്ളത്. കൊല്ലം സിറ്റി പൊലീസി​െൻറ ആഭിമുഖ്യത്തിൽ നടത്തിയ ഗതാഗത ബോധവത്കരണത്തി​െൻറ ഭാഗമായി ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ട്രാഫിക് എക്സ്പോയിലാണ് രാജേന്ദ്രൻ ത​െൻറ ശേഖരണത്തിലുള്ള അപകടവാർത്തകളുമായി എത്തിയത്. 11 ലക്ഷത്തോളം വാർത്ത കട്ടിങ്ങുകളാണ് രാജേന്ദ്ര​െൻറ പക്കലുള്ളത്. ഇതിൽ 3000ത്തോളം എണ്ണം ഫ്രെയിം ചെയ്താണ് സൂക്ഷിച്ചിരിക്കുന്നത്. ഒപ്പം 3000ത്തോളം അപകടങ്ങളുടെ ചിത്രങ്ങളുമുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്രൈവറായ രാജേന്ദ്രൻ കൊട്ടിയം മൈലക്കാട് സ്വദേശിയാണ്. 1980 മുതലാണ് അപകട വാർത്തകളുടെ പത്ര കട്ടിങ്ങുകൾ ശേഖരിച്ച് സൂക്ഷിക്കാൻ തുടങ്ങിയത്. ചവറയിൽ ഒരു വാഹനാപകടം കണ്ടതാണ് രാജേന്ദ്രെന അപകട ബോധവത്കരണ പ്രവൃത്തികളിലേക്ക് ശ്രദ്ധ തിരിപ്പിക്കാൻ ഇടയാക്കിയത്. 10തരം വാഹനങ്ങൾ ഓടിക്കാൻ ലൈസൻസുള്ള താൻ വളയം പിടിക്കാൻ തുടങ്ങിയ ശേഷം നിസ്സാരമായ ഒരു അപകടംപോലും ഉണ്ടാക്കിയിട്ടില്ലെന്നും 50 കാരാനായ രാജേന്ദ്രൻ പറയുന്നു. ഭൂമിയിലും ആകാശത്തും ജലത്തിലുമുണ്ടായ അപകടങ്ങളുടെ ചിത്രങ്ങൾ സഹിതമുള്ള പത്ര കട്ടിങ്ങുകളാണ് എക്സ്പോയിൽ നിരത്തിയിട്ടുള്ളത്. അപകടത്തിൽപ്പെട്ടവരെ തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ച അനുഭവങ്ങളും രാജേന്ദ്രനുണ്ട്. സ്കൂൾ, കോളജുകളിലായി നിരവധി ഗതാഗത ബോധവത്കരണ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്‌. നല്ല ഡ്രൈവർക്കുള്ള അംബേദ്കർ നാഷനൽ അവാർഡ് ലഭിച്ചിട്ടുണ്ട്. സോജ രാജേന്ദ്രനാണ് ഭാര്യ. വിദ്യാർഥികളായ സീതാലക്ഷ്മി, ഹരികൃഷ്ണൻ എന്നിവർ മക്കളാണ്. വർധിച്ചുവരുന്ന റോഡപകടങ്ങൾക്കിടയിൽ മറ്റുള്ളവർക്ക് മാതൃകയായി അപകടം വരുത്താതെ രാജേന്ദ്ര​െൻറ യാത്ര മുന്നോട്ടുനീങ്ങുകയാണ് ഇപ്പോഴും. ജീവരക്ഷയുടെ നേർക്കാഴ്ചയായി ട്രാഫിക് എക്സ്പോ തുടങ്ങി കൊല്ലം: അപകടങ്ങൾ കുറക്കാനും ഇല്ലാതാക്കാനും ഉതകുന്ന കണ്ടുപിടിത്തങ്ങളുമായി 'ട്രാഫിക് എക്സ്പോ-2018' കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു. സിറ്റി പൊലീസി​െൻറ ഗതാഗത ബോധവത്കരണത്തി​െൻറ ഭാഗമായി നടത്തുന്ന എക്സിബിഷനിൽ ജില്ലയിലെ വിവിധ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളുടെ കണ്ടുപിടിത്തങ്ങളുടെ പ്രദർശനങ്ങളാണ് ഒരുക്കിയ്. സിറ്റി പൊലീസ് കമീഷണർ ഡോ. ശ്രീനിവാസ് ഉദ്‌ഘാടനം നിർവഹിച്ചു. കെട്ടിടത്തി​െൻറ മുകളിൽനിന്ന്‌ ആളുകൾ വീണുമരിക്കുമ്പോൾ ട്രെയിനിലും മറ്റിടങ്ങളിലും സ്ത്രീകൾ പീഡിപ്പിക്കപ്പെടുമ്പോൾ റോഡപകടങ്ങളിൽ മനുഷ്യ​െൻറ ജീവൻ നഷ്ടപ്പെടുമ്പോൾ നോക്കിനിൽക്കുന്ന മനസ്സാണ് ഇന്നത്തെ സമൂഹത്തിൻറെ ശാപമെന്ന് എന്ന് അദ്ദേഹം പറഞ്ഞു. എ.സി.പി എ. അശോകൻ അധ്യക്ഷത വഹിച്ചു. ആർ.ടി.ഒ ആർ. തുളസീധരൻ പിള്ള, ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ഫാ. രാജേഷ് മാർട്ടിൻ, എ.സി.പി എൻ. രാജൻ, എ.സി.പി ജോർജ്‌ കോശി, ട്രാക് വൈസ് പ്രസിഡൻറ് ജോർജ്‌ എഫ്. സേവ്യർ വലിയവീട്, ഫയർ ആൻഡ് റെസ്ക്യൂ പ്രതിനിധി മുരളി, ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രിൻസിപ്പൽ ഗൗരി മോഹൻ, എസ്‌.ഐ മുഹമ്മദ്ഖാൻ എന്നിവർ സംസാരിച്ചു. ഫെബ്രുവരി നാലിന് പ്രദർശനം സമാപിക്കും. പ്രവേശനം സൗജന്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.