​കേരള സാംസ്​കാരിക^ചരിത്ര ഒാൺലൈൻ ഫോ​േട്ടാ ഗാലറി വരുന്നു

കേരള സാംസ്കാരിക-ചരിത്ര ഒാൺലൈൻ ഫോേട്ടാ ഗാലറി വരുന്നു കൊല്ലം: കേരളീയചരിത്രവും സംസ്കാരവും പിന്നിട്ടവഴികൾ അടയാളപ്പെടുത്തിയ ചിത്രങ്ങളടങ്ങിയ ഒാൺലൈൻ േഫാേട്ടാ ഗാലറി സജ്ജമാക്കാൻ സാംസ്കാരികവകുപ്പ് നടപടി തുടങ്ങി. 1956ന് മുമ്പുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയാണിത്. ഭൂപ്രദേശം, വാസ്തുവിദ്യ, ജീവിതശൈലി, കലാരൂപങ്ങൾ, തൊഴിൽ, ഭക്ഷണം തുടങ്ങി കേരളവുമായി ബന്ധപ്പെട്ട പഴയകാല ചിത്രങ്ങളാവും പരിഗണിക്കുക. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ശേഖരത്തിൽനിന്നും പകർത്തിയെടുക്കുന്ന ചിത്രങ്ങൾ ഡിജിറ്റൽ സാേങ്കതികവിദ്യ ഉപയോഗിച്ച് മെച്ചപ്പെടുത്തി ഒാൺലൈൻ ഗാലറിയിൽ ഉൾക്കൊള്ളിക്കും. ജനങ്ങൾക്ക് തങ്ങളുടെ കൈവശമുള്ള 1956ന് മുമ്പുള്ള പൊതുപ്രസക്തമായ ചിത്രങ്ങൾ ഗാലറിയിലേക്ക് ഉൾെപ്പടുത്താനും സൗകര്യമുണ്ടാവും. ഇംഗ്ലീഷിലും മലയാളത്തിലും അടിക്കുറിപ്പ് ചേർത്ത് നൽകുന്ന ചിത്രങ്ങളോടൊപ്പം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും താൽപര്യമുണ്ടെങ്കിൽ അവരുടെ പേരുവിവരവും നൽകാം. തെരഞ്ഞെടുത്ത രണ്ടായിരം ചിത്രങ്ങളാണ് ആദ്യഘട്ടത്തിൽ നൽകുക. പഴയകാലത്തെ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചുവന്ന അപൂർവചിത്രങ്ങളും ഉപയോഗിക്കാൻ തീരുമാനിച്ചുണ്ട്. രാജഭരണകാലത്തേതും സ്വാതന്ത്ര്യ സമരകാലത്തേതുമടക്കം നിരവധിചിത്രങ്ങൾ സ്വകാര്യവ്യക്തികളുടേതായി ഒാൺലൈനിൽ ലഭ്യമാണ്. സർക്കാറിേൻറതായി ഒാൺലൈൻ ഫോേട്ടാ ഗാലറി വരുന്നതോടെ ചരിത്രാന്വേഷകർക്കും വിനോദസഞ്ചാരികൾക്കുമെല്ലാം ആധികാരികമായി ഫോേട്ടാകൾ പരിശോധിക്കാനും വിലയിരുത്താനുമാവും. വിദ്യാർഥികൾക്കടക്കം ഒാൺലൈൻ ഫോേട്ടാ ഗാലറി ഏറെ ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. സാംസ്കാരികവകുപ്പി​െൻറ കഴിഞ്ഞ വർക്കിങ് കമ്മിറ്റി യോഗം പദ്ധതിക്ക് അംഗീകാരംനൽകി. 64,90,000 രൂപയാണ് ആദ്യഘട്ടത്തിൽ വിനിേയാഗിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.