എസ്​.വൈ.എഫ് 40ാം വാർഷികം

കരുനാഗപ്പള്ളി: കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ 40ാം വാർഷികാഘോഷങ്ങൾ വിവിധ പരിപാടികളോടെ സംഘടിപ്പിക്കാൻ ജനറൽ കൗൺസിൽ തീരുമാനിച്ചു. ഫെബ്രുവരിയിൽ ശാഖാ തലത്തിൽ ഗാർഡ് അസംബ്ലി നടക്കും. എസ്.വൈ.എഫ് കലാ-സാഹിത്യവിഭാഗമായ ഐ.കെ.എസ്.എസ് സംസ്ഥാന കലാമേള ഫെബ്രുവരി 24ന് കൊണ്ടോട്ടിയിൽ നടക്കും. മാർച്ചിൽ ജില്ല സഭകളും വൈറ്റ് അലർട്ട് സംഗമങ്ങളും നടക്കും. മാർച്ച് 30 മുതൽ ഏപ്രിൽ 14 വരെ 'ഉമ്മത്തി​െൻറ ഐക്യം' ശീർഷകത്തിൽ ജില്ലതലങ്ങളിൽ സന്ദേശയാത്രകൾ സംഘടിപ്പിക്കും. സംഘടനയുടെ സ്ഥാപകദിനമായ ഏപ്രിൽ 14ന് വടകരയിൽ നടക്കുന്ന റൂബിസംഗമത്തോടെ 40ാം വാർഷികങ്ങൾ സമാപിക്കും. പ്രസിഡൻറ് ഹസൻ സഖാഫ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഹാശീം ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കോയ തങ്ങൾ ജാതിയേരി, കെ.യു. ഇസ്ഹാഖ് ഖാസിമി, ഇ.പി. അഷ്റഫ് ബാഖവി, യു. മുജീബ് വാഹബി, പി.ടി. അബ്ദുലത്തീഫ് മൗലവി, ഖമറുദ്ദീൻ വഹബി, സി. അബ്ദുൽ ഗഫാർ മൗലവി, ഷംസുദ്ദീൻ വഹബി എന്നിവർ സംസാരിച്ചു. സെക്രട്ടറി അലി അക്ബർ മൗലവി സ്വാഗതവും ട്രഷറർ അബ്ബാസ് പാലക്കാട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.