തിരുവനന്തപുരം: മാധ്യമപ്രവർത്തക ഷാനി പ്രഭാകറിനെതിരായ സൈബർ ആക്രമണത്തിന് ഉത്തരവാദികളായവരെ ഉടൻ പിടികൂടണമെന്നും വടയമ്പാടി ജാതിമതിൽ സമരവുമായി ബന്ധപ്പെട്ട് രണ്ട് മാധ്യമപ്രവർത്തകർക്കെതിരെ എടുത്ത കേസ് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂനിയൻ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക്് നിവേദനം നൽകി. സാമൂഹികമാധ്യമങ്ങളിലൂടെ മാധ്യമപ്രവർത്തകർക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ഒരുതരത്തിലും അനുവദിക്കില്ലെന്ന് ഡി.ജി.പി ഉറപ്പുനൽകി. ശക്തമായ നടപടി സ്വീകരിക്കാൻ അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.