തിരുവനന്തപുരം: ആൻറി പൈറസി സെൽ സംസ്ഥാനതലത്തിൽ വ്യാജ സീഡികൾ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിൽ 19 പേർ അറസ്റ്റിൽ. ഇവരിൽനിന്ന് പുതിയ സിനിമകളുടെ സീഡികൾ ഉൾപ്പെടെ പിടിച്ചെടുത്തു. മിക്ക മൊബൈൽ കടകളും പ്രധാന സ്കൂളുകളുടെ പരിസരത്ത് സ്ഥിതിചെയ്യുന്നവയാണ്. ഇവരിൽനിന്ന് പകർപ്പവകാശമില്ലാത്ത പുതിയ മലയാള സിനിമകളുടെ ശേഖരവും കോപ്പി ചെയ്യാൻ ഉപയോഗിച്ച കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, ലാപ്ടോപ് തുടങ്ങിയ ഉപകരണങ്ങളും കണ്ടെടുത്തു. ൈക്രംബ്രാഞ്ച് ആൻറി പൈറസി സെൽ എസ്.പി ബി.കെ. പ്രശാന്തന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി വി. രാഗേഷ് കുമാർ, ഡിറ്റക്ടീവ് ഇൻസ്പെക്ടർ പി.എസ്. രാകേഷ്, ഡിറ്റക്ടീവ് സബ് ഇൻസ്പെക്ടർമാരായ രൂപേഷ് കുമാർ ജെ.ആർ, സുരേന്ദ്രൻ ആചാരി, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ സനൽകുമാർ, സുനിൽ കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സ്റ്റാൻലി സജി, സന്ദീപ്, സ്റ്റെർലിൻ രാജ്, ബെന്നി, അജയൻ, അദീൻ അശോക്, സുബീഷ്, ആദർശ്, ഷാർബി, അജിത് പ്രസാദ് സിറിൽ എന്നിവരെക്കൂടാതെ വിവിധ ലോക്കൽ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒമാരും പൊലീസുദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. ബുക്ക് പൈറസി, മ്യൂസിക് പൈറസി തുടങ്ങിയവ ചെയ്യുന്ന ലോബികളെ കണ്ടെത്തുന്നതിനുള്ള റെയ്ഡുകൾ തുടരുമെന്നും എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.