സർക്കാർ നിയമന നിരോധനം അടിച്ചേൽപിക്കുന്നു --യൂത്ത് കോൺഗ്രസ് തിരുവനന്തപുരം: തൊഴിലന്വേഷകരായ ചെറുപ്പക്കാർക്ക് നിയമന നിരോധനവും മറ്റ് പലർക്കും പിൻവാതിൽ നിയമനവും പെൻഷൻ പ്രായം വർധനവുമാണ് ഇടത് സർക്കാറിെൻറ സമ്മാനമെന്ന് യൂത്ത് കോൺഗ്രസ്. തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രതിവർഷം അഞ്ചുലക്ഷം തൊഴിൽ അവസരമുണ്ടാക്കുമെന്ന് പറഞ്ഞവർ നിയമനങ്ങൾ മരവിപ്പിച്ചു. സുപ്രധാന റാങ്ക് പട്ടികകളിൽനിന്ന് ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ നിരക്കിലാണ് നിയമനങ്ങൾ നടന്നത്. മീറ്റർ റീഡർ തസ്തികയിൽ 799 നിയമനങ്ങൾ നടത്തണമെന്ന കോടതി ഉത്തരവ് മറികടക്കാൻ സർക്കാർ അപ്പീൽ നൽകി. മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുന്ന നോർക്ക, സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി, നാറ്റ്പാക്, വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ്, സ്റ്റാർട്ട്അപ് മിഷൻ ഉൾെപ്പടെ പ്രധാനപ്പെട്ട 28ഓളം ബോർഡുകളിലും കോർപറേഷനുകളിലും അനധികൃത നിയമനങ്ങൾ തകൃതിയായി നടക്കുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മറ്റു മന്ത്രിമാരും പി.എസ്.സിയെയും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളെയും നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾക്ക് ഒത്താശചെയ്യുന്നു. മെഡിക്കൽ സർവിസ് ഡോക്ടർമാരുടെ പെൻഷൻ പ്രായം വർധിപ്പിച്ചതുപോലെ വിവിധസ്ഥാപനങ്ങളിലും പെൻഷൻ പ്രായം വർധിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് യുവാക്കളുടെ തൊഴിൽസ്വപ്നങ്ങൾക്ക് ചിതയൊരുക്കുന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഫെബ്രുവരി 15ന് സെക്രേട്ടറിയറ്റിന് മുന്നിൽ സൂചന സമരം നടത്തുമെന്നും സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.