ഇരവിപുരം: . മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മകനെ ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരവിപുരം ഇടക്കുന്നം വയലിൽ പവിത്രം നഗർ 192 കിഴക്കേ തൊടിയിൽ വീട്ടിൽ രാജു (55) ആണ് മരിച്ചത്. മകൻ അച്ചു പൊലീസ് കസ്റ്റഡിയിലാണ്. രാജുവിെൻറ ഭാര്യ സരസ്വതി ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 11 ഒാടെയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ മാതാപിതാക്കളെ ഇയാൾ വീടിനടുത്തുള്ള റോഡരികിലേക്ക് കൊണ്ടിട്ടു. അവിടെ െവച്ചും ആക്രമണം തുടർന്നു. ആയുധങ്ങളുമായി ഇയാൾ ഭീഷണി മുഴക്കിയതിനാൽ നാട്ടുകാർക്ക് അടുത്തേക്ക് ചെല്ലാനായില്ല. അൽപസമയത്തിനുശേഷം ഇയാൾ നിലത്തുവീണപ്പോഴാണ് നാട്ടുകാർ പരിക്കേറ്റുകിടന്ന രാജുവിനെയും സരസ്വതിയെയും ജില്ല ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രാജു മരിച്ചു. ഞായറാഴ്ച രാവിലെ ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ പങ്കജാക്ഷെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി തുടർനടപടികൾ സ്വീകരിച്ചു. പിടിയിലായ അച്ചുവിനെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. രാജുവിെൻറ മകൾ അൻജു, മരുമകൻ ശ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.