ശാസ്താംകോട്ട: ഉത്രാടരാത്രി വേങ്ങ ആറാട്ട് കുളത്തിന് സമീപം ചാക്കുകണക്കിന് കോഴിമാലിന്യം തള്ളി. ദിവസങ്ങൾ പഴക്കമുള്ള മാലിന്യം വാഹനത്തിൽ കൊണ്ടുവന്ന് ഇവിടെ തള്ളുകയായിരുന്നു. തിരുവോണദിവസം രാവിലെ രൂക്ഷമായ ദുർഗന്ധം ആനുഭവപ്പെട്ടതിനെ തുടർന്ന് സമീപവാസികൾ നോക്കിയപ്പോഴാണ് മാലിന്യം തള്ളിയിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് പൊലീസിനെയും പഞ്ചായത്ത് അധികൃതരെയും വിവരം അറിയിച്ച ശേഷം ജനപ്രതിനിധികളും പൊതുപ്രവർത്തകരും ചേർന്ന് ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് മാലിന്യം മൂടുകയായിരുന്നു. ശാസ്താംകോട്ടയിലെ വ്യാപാരിയായ ചവറ പന്മന സ്വദേശിയുടേതാണ് മാലിന്യംതള്ളിയ സ്ഥലം. മൂേന്നക്കറോളം വരുന്ന വസ്തു കഴിഞ്ഞ 25 വർഷത്തിലധികമായി വെറുതെ ഇട്ടിരിക്കുന്നതിനാൽ കാട് കയറി കിടക്കുകയാണ്. ഇവിടം കേന്ദ്രീകരിച്ച് മദ്യം, മയക്കുമരുന്ന് കച്ചവടവും സജീവമാണ്. നിരവധിതവണ പൊലീസും എക്സൈസും ഇവിടെനിന്ന് മദ്യ മയക്കുമരുന്ന് വിൽപന സംഘങ്ങളെ പിടികൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.