കൊട്ടാരക്കര: താലൂക്കിലെ പാചകവാതക വിതരണ ഏജൻസികൾ ഈമാസം 28 വരെ അവധിയില്ലാതെ പ്രവർത്തിക്കും. അതാത് എണ്ണക്കമ്പനികൾ വഴി ഈ നിർദേശം നൽകിയിട്ടുള്ളതായി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. സംസ്ഥാന സർക്കാർ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ നിർദേശിച്ചപ്രകാരമാണ് ഈ ക്രമീകരണം. ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ പാചകവാതക ഏജൻസികളുടെ ഗോഡൗണിൽ ഉപഭോക്താക്കൾ നേരിെട്ടത്തി സിലിണ്ടർ കൈപ്പറ്റുന്ന 'കാഷ് ആൻഡ് ക്യാരി' സമ്പ്രദായത്തിന് അനുമതി നൽകിയിട്ടുണ്ട്. ഇങ്ങനെ എടുക്കുന്ന സിലിണ്ടറിന് അതാത് ദിവസത്തെ പരമാവധി വിൽപന വിലയിൽ (എം.ആർ.പി) നിന്ന് 19.50 രൂപ കുറച്ചുമാത്രമേ ഉപഭോക്താക്കൾ അടയ്‌ക്കേണ്ടതുള്ളൂ. മാത്രമല്ല, കലക്ടർ അംഗീകരിച്ചിട്ടുള്ള ട്രാൻസ്‌പോർട്ടേഷൻ നിരക്കുകൾ ഈ സിലിണ്ടറുകൾക്ക് കൊടുക്കേണ്ടതുമില്ല. ഏജൻസികൾ തുറക്കാത്തതും 'കാഷ് ആൻഡ് ക്യാരി' നിരക്ക് ഇളവ് നിഷേധിക്കുന്നതും സംബന്ധിച്ച പരാതികൾ താലൂക്ക് സപ്ലൈ ഓഫിസിലെ 0474-2454769 നമ്പറിലോ ഏജൻസികളിൽ പ്രദർശിപ്പിച്ചിട്ടുള്ള ഏരിയ സെയിൽസ് ഓഫിസർമാരുടെ മൊബൈൽ നമ്പറുകളിലോ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.