വാടി കടപ്പുറം വാരിപ്പുണർന്നു

കൊല്ലം: വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ആയിരങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മത്സ്യത്തൊഴിലാളികളെ ജില്ല ഭരണകൂടവും കൊല്ലം കോര്‍പറേഷനും മത്സ്യഫെഡും ചേര്‍ന്ന് ആദരിച്ചു. വാടി കടപ്പുറത്ത് നടന്ന ചടങ്ങ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. തൊഴിലും വരുമാനവും എല്ലാം ഉപേക്ഷിച്ച് മറ്റുള്ളവരെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ കാണിച്ച മാതൃക രാജ്യത്തിനാകെ അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. അവരുടെ ജീവനോപാധിയായ വള്ളങ്ങളെല്ലാം സര്‍ക്കാര്‍ അറ്റകുറ്റപ്പണി ചെയ്തു നല്‍കും. പൂര്‍ണമായും നശിച്ചവയ്ക്ക് പകരം നല്‍കുന്നത് ആലോചിക്കുന്നുണ്ട്. കേടായ എൻജിനുകളും നന്നാക്കി നല്‍കുകയാണ്. പുതിയവ നല്‍കുന്നത് പരിഗണനയിലുമാണ്. മത്സ്യത്തിന് ന്യായവില നല്‍കി വരുമാനം സംരക്ഷിക്കുന്നതിന് പുതിയ നിയമം കൊണ്ടുവരാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. ജില്ല ഭരണകൂടത്തോടൊപ്പം രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട പൊലീസും മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളെയും അഭിനന്ദിക്കുന്നതായി മന്ത്രി അറിയിച്ചു. സര്‍ക്കാറി​െൻറ പ്രശംസപത്രം കൈമാറി. കോര്‍പറേഷ​െൻറ പ്രശംസപത്രം, പുതുവസ്ത്രം എന്നിവയുടെ വിതരണം മന്ത്രി കെ. രാജു നടത്തി. തമിഴ്‌നാട് പൗള്‍ട്രി അസോസിയേഷന്‍ ദുരിതാശ്വാസത്തിന് നല്‍കിയ 15 ലക്ഷം രൂപയും സ്വീകരിച്ചു. സിറ്റിപൊലീസ് ഏര്‍പ്പെടുത്തിയ മെമേൻറാകളും വിതരണം ചെയ്തു. മേയര്‍ വി. രാജേന്ദ്രബാബു അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.