കൊല്ലം: പ്രളയബാധിതർക്ക് ശുചീകരണത്തിനും ഇലക്ട്രിക്കൽ, പ്ലംബിങ് അറ്റകുറ്റപ്പണിക്കായി അടിയന്തരസഹായം എന്ന നിലയിൽ 50,000 രൂപ വീതമെങ്കിലും നൽകാൻ സർക്കാർ തയാറാകണമെന്ന് മുസ്ലിം ഏകോപന സമിതി യോഗം ആവശ്യപ്പെട്ടു. എല്ലാം നഷ്ടപ്പെട്ടവർക്ക് സ്വന്തം ഭവനങ്ങൾ കാണുേമ്പാൾ ആത്മഹത്യപ്രവണത ഉണ്ടാകാൻ സാധ്യതയേറെയാണ്. മതിയായ കൗൺസലിങ്ങിന് ശേഷമേ ഇവരെ ഭവനങ്ങളിലേക്കും അയക്കാവൂ. ചികിത്സിക്കാൻ മാർഗമില്ലാത്തവർക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്നതിന് പ്രളയബാധിതപ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പും ആരംഭിക്കണം. യോഗം രക്ഷാധികാരി എം.എ. സമദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ഒായൂർ യൂസുഫ് അധ്യക്ഷത ഹിച്ചു. നാസറുദ്ദീൻ കിളികൊല്ലൂർ, മജീദ് ഹാജി കൊട്ടാരക്കര, മുഹമ്മദ് സമീൻ, ബഷീർ ശീമാട്ടി, സുബൈർ ശീമാട്ടി, റഹീംകുഞ്ഞ്, കെ.െക. ബഷീർ, എ. ഖാദർകുഞ്ഞ്, നസീർ ശൂരനാട്, നാസർ കൈതോട്, ഷാജഹാൻ െകാട്ടാരക്കര, അഷ്റഫ് അടൂർ, സജീർ മംഗലപുരം, പീർമൗലവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.