കരുനാഗപ്പള്ളി: രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിെൻറ പിടിയിൽ. ഓണത്തിന് മുന്നോടിയായി നാഷനൽ ഹൈവേയിൽ ഓച്ചിറ ഭാഗത്ത് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിെൻറ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ബൈക്കിൽ രണ്ട് കിലോ കഞ്ചാവുമായി എത്തിയ കൃഷ്ണപുരം മാരാകർ തറയിൽ പടീറ്റതിൽ വീട്ടിൽ അൻവർഷ (20) കുടുങ്ങിയത്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് പിന്തിരിഞ്ഞുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് ആലപ്പുഴ, കൊല്ലം ഭാഗങ്ങളിൽ വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് കച്ചവടം നടത്തുന്ന ഇയാളെ മഫ്തിയിൽ നൂറുമീറ്റർ അകലെ നിന്ന ഷാഡോ എക്സൈസ് ഉദ്യോഗസ്ഥരായ വിജു, ശ്യാംകുമാർ, സജീവ്കുമാർ എന്നിവർ വളഞ്ഞിട്ട് പിടികൂടിയത്. രണ്ടുമാസം മുമ്പ് എക്സൈസ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി താക്കീത് നൽകി വിട്ടയച്ചിരുന്നു. കഞ്ചാവ് ചിലർക്ക് വിൽക്കാൻ വേണ്ടി കൊണ്ടുപോകുകയായിരുന്നെന്ന് ഇയാൾ വിശദമായ ചോദ്യം ചെയ്യലിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.