തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ കുടിവെള്ള വിതരണം നടത്തുന്നതിന് വാട്ടർ അതോറിറ്റി ഒരുക്കുന്ന താൽക്കാലിക സംവിധാനത്തിലേക്ക് 1000 ലിറ്ററിെൻറ കുടിവെള്ള ടാങ്കുകൾ ആവശ്യമുണ്ട്. ടാങ്കുകൾ നൽകാൻ തയാറുള്ളവർ വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയറുടെയോ അസിസ്റ്റൻറ് എക്‌സിക്യൂട്ടിവ് എൻജിനീയറുടെയോ നമ്പറുകളിൽ ബന്ധപ്പെടണം. ഫോൺ: 8547638034, 8747638173. അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രവർത്തിച്ച് മികവു തെളിയിച്ച വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി പ്രകാരമുള്ള ദേശീയ പുരസ്‌കാരത്തിന് മേഖലയിൽ പ്രവർത്തിക്കുന്നവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാ സാമൂഹിക നീതി ഓഫിസർ, ജില്ല സാമൂഹിക നീതി ഓഫിസ്, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ സെപ്റ്റംബർ അഞ്ചിനകം അപേക്ഷകൾ സമർപ്പിക്കണം. ഫോൺ 0471 2343241.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.