മോക്ഷ‍പ്രാപ്തിക്കായി ആയിരങ്ങൾ...

കൊല്ലം: പരേതാത്മാക്കളുടെ മോക്ഷപ്രാപ്തിക്കായി പിണ്ഡം സമർപ്പിച്ച് പതിനായിരങ്ങൾ ജില്ലയിലെ വിവിധ സ്നാനഘട്ടങ്ങളിൽ ബലിതർപ്പണം നടത്തി. വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച ബലിതർപ്പണ ചടങ്ങുകൾ ശനിയാഴ്ച വൈകീേട്ടാടെ സമാപിച്ചു. ശനിയാഴ്ച പുലർച്ചയോടെ ജില്ലയിലെ പ്രധാനപ്പെട്ട സ്നാനഘട്ടങ്ങൾ ബലിതർപ്പണത്തിനെത്തിയവരെകൊണ്ട് നിറഞ്ഞു. ബലിയിട്ടശേഷം ആചാരാനുഷ്‌ഠാന പ്രകാരം തില ഹവനഹോമം ഉൾപ്പെടെയുള്ള പൂജാദികർമങ്ങൾക്ക് ക്ഷേത്രങ്ങളിൽ വിപുലമായ സൗകര്യങ്ങളും ഒരുക്കിയിരുന്നു. പ്രധാന സ്നാന ഘട്ടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവിസുകൾ ഏർപ്പെടുത്തിയിരുന്നു. പ്രധാന തർപ്പണ കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജില്ലയിലെ പ്രധാന സ്നാനഘട്ടമായ തിരുമുല്ലവാരത്ത് പതിനായിരങ്ങളാണ് ബലിതർപ്പണം നടത്തിയത്. ശാന്തമായ കടൽത്തീരത്തേക്ക് ബലിതർപ്പണത്തിനായി ആളുകളുടെ പ്രവാഹമായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലോടെ ആളുകൾ എത്തിത്തുടങ്ങി. സന്ധ്യയോടെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചെങ്കിലും ശനിയാഴ്ച പുലർച്ചയോടെ പിതൃതർപ്പണത്തിന് എത്തിയവരെകൊണ്ട് സ്നാനഘട്ടം നിറഞ്ഞു. മുൻവർഷങ്ങളെ പോലെ ഇക്കുറിയും വിപുലമായ ഒരുക്കമാണ് നടത്തിയിരുന്നത്. കൂടുതൽ ബലിപ്പുരകൾ ഒരുക്കിയതനുസരിച്ച് കർമികളെയും വിന്യസിച്ചിരുന്നു. ദേവസ്വം ബോർഡ് സ്നാനഘട്ടത്തോട് ചേർന്ന് ബി.എസ്.എൻ.എൽ ഗ്രൗണ്ടിൽ 500 പേർക്ക് ഒരേസമയം കർമം ചെയ്യാനുള്ള സൗകര്യമാണ് ഉണ്ടായിരുന്നത്. കൂടാതെ 70 ഓളം കർമികളുടെ ബലിപ്പുരകളും ഉണ്ടായിരുന്നു. ദേശീയപാതയിൽനിന്ന് തിരുമുല്ലവാരത്തേക്കുള്ള റോഡുകളെല്ലാം ബലിതർപ്പണത്തിന് എത്തിയവരെകൊണ്ട് നിറഞ്ഞു. ഇരുചക്രമടക്കമുള്ള വാഹനങ്ങൾ തിരുമുല്ലവാരത്തേക്ക് കടത്തിവിട്ടില്ല. വാഹന പാർക്കിന് മുളങ്കാടകം സ്കൂൾ ഗ്രൗണ്ട്, സ​െൻറ് അലോഷ്യസ് എച്ച്.എസ്.എസ്, മുളങ്കാടകം ക്ഷേത്ര മൈതാനം എന്നിവിടങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ബലിതർപ്പണ സമയം സ്നാനഘട്ടം പൊലീസി​െൻറ നിയന്ത്രണത്തിലായിരുന്നു. വനിതപൊലീസുകാർ അടക്കം നിരവധി ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചിരുന്നു. നിരീക്ഷണ കാമറകളും ബലിതർപ്പണ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. കടൽ ത്തീരത്ത് ചടങ്ങുകൾ സമാപിക്കുന്നതുവരെ ഫയർഫോഴ്സി​െൻറ സേവനവും ലഭ്യമാക്കി. മെഡിക്കൽ സംഘത്തെയും ഇവിടെ നിയോഗിച്ചിരുന്നു. അഷ്ടമുടി വീരഭദ്ര ക്ഷേത്രത്തിലും ബലിതർപ്പണ ചടങ്ങിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ സ്ഥലങ്ങളിൽനിന്ന് ഇവിടേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുകൾ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.