കുണ്ടറ: മൺറോതുരുത്ത് പഞ്ചായത്ത് ഒാഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദുരന്തനിവാരണ കൺേട്രാൾ റൂം തുറന്നതായി പ്രസിഡൻറ് ബിനു കരുണാകൻ അറിയിച്ചു. തെന്മല ഡാം തുറന്നതുമൂലം കല്ലടയാറ്റിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയും ഇന്ത്യൻ മഹാസമുദ്ര തീരത്ത് 15 വരെ 'പെരിജിൻ സ്പ്രിങ് ടൈഡ്' മൂലമുള്ള വേലിയേറ്റം ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണിത്. ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ടെന്നും മതിയായ മുൻകരുതലുകളുണ്ടെന്നും അധികൃതർ അറിയിച്ചു. പെരിജിൻ സ്പ്രിങ് ടൈഡ്സിെൻറ ഫലമായി വൈകീട്ട് മൂന്നിന് ശേഷമാണ് ജലനിരപ്പുയരുക. സപ്ലൈകോ ഓണക്കാലത്ത് ജനങ്ങളെ കൊള്ളയടിക്കുന്നു -ബിന്ദുകൃഷ്ണ കൊല്ലം: സപ്ലൈകോ ഓണം-ബക്രീദ് ജില്ല ഫെയർ തട്ടിപ്പാണെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. അഞ്ച് വർഷം നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടിെല്ലന്ന എൽ.ഡി.എഫ് പ്രകടനപത്രികയുടെ വാഗ്ദാനം സപ്ലൈകോ സ്റ്റോറുകളിൽ ലംഘിക്കപ്പെട്ടു. ഏപ്രിലിൽ ചെറുപയറിന് 56, തുവരപരിപ്പിന് 60, ഉഴുന്നിന് 56 , മുളകിന് 65 രൂപ ക്രമത്തിലായിരുന്നത് ഇപ്പോൾ യഥാക്രമം 70, 65, 58, 75 എന്നിങ്ങനെ ആയി. ഓണക്കാലത്ത് ജനങ്ങളെ പിഴിയുന്ന സർക്കാർ സംവിധാനമായി പിണറായി ഭരണത്തിൽ സപ്ലൈകോ മാറി. ഉദ്ഘാടന മാമാങ്കം നടത്താനുള്ള ലക്ഷങ്ങൾകൂടി ഉൾെപ്പടുത്തി കുറഞ്ഞതുകയിൽ നിത്യോപയോഗ സാധനങ്ങൾ പാവങ്ങൾക്ക് ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.