ഇരവിപുരം ഭാസിക്ക് ജന്മനാടി​െൻറ ആദരം

കൊല്ലം: കലാസപര്യയുടെ ആറ് പതിറ്റാണ്ട് പിന്നിടുന്ന ഇരവിപുരം ഭാസിക്ക് ജന്മനാടി​െൻറ ആദരം 14ന് നടത്തുമെന്ന് ഇരവി ഗ്രന്ഥശാല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് കൊല്ലം ജവഹർ ബാലഭവനിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉപഹാരം നൽകി ആദരിക്കും. ഇരവി ഗ്രന്ഥശാലയുടെ വി. സാംബശിവൻ പുരസ്കാരം മലയാലപ്പുഴ സൗദാമിനിക്ക് എം. മുകേഷ് എം.എൽ.എ സമ്മാനിക്കും. വൈകീട്ട് നാലിന് യൂനിവേഴ്സിറ്റി, സ്കൂൾ കലോത്സവ വിജയികളുടെ കഥാപ്രസംഗമേള പ്രഫ. കടയ്ക്കോട് വിശ്വംഭരൻ ഉദ്ഘാടനം ചെയ്യും. മെറിൻ ഫിലിപ്പ്, റാണി മോനച്ചൻ, ശരൺ തമ്പി, ജെ.എസ്. ഇന്ദു, ജിഷ്ണു സജിനാഥ്, റജു ശിവദാസ്, ഗീതാഞ്ജലി എന്നിവരോടൊപ്പം കെ.കെ. വധ്യാരുടെ നാലാം തലമുലറയിലെ യുവ കാഥിക ശിവശങ്കരി വാധ്യാരും കഥാപ്രസംഗം അവതരിപ്പിക്കും. വിവിധ കാഥികരുടെ കഥാപ്രസംഗവും ഇതോടൊപ്പം നടക്കും. വൈകീട്ട് ഏഴിന് വിവിധ കഥകൾ കോർത്തിണക്കി ഇരവിപുരം ഭാസിയുടെ കഥാപ്രസംഗം. 1936ൽ ജനിച്ച ഇരവിപുരം ഭാസി ഭാഷാധ്യാപക ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ കലാപ്രവർത്തകനായി മാറിയത്. സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, കഥാപ്രസംഗ അക്കാദമിയുടെ കാഥികശ്രേഷ്ഠ പുരസ്കാരം ഉൾെപ്പടെ നേടിയിട്ടുണ്ട്. കെ.പി. സജീനാഥ്, എൻ. ടെന്നിസൺ, കവി ഗണപൂജാരി, നരിക്കൽ രാജീവ്കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. നദ്വത്തുൽ മുജാഹിദീൻ സ്വാതന്ത്ര്യദിന സമ്മേളനം നാളെ കൊല്ലം: കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സ്വാതന്ത്ര്യദിന സമ്മേളനം തിങ്കളാഴ്ച നടക്കും. ഡിസംബറിൽ കൊല്ലത്ത് നടത്തുന്ന ജില്ല സമ്മേളനത്തി​െൻറ ഭാഗമായി 'ഇന്ത്യക്കാർ നമ്മൾ ഒന്നാണ്' പ്രമേയത്തിലാണ് സ്വാതന്ത്ര്യദിന സമ്മേളനമെന്ന് ജനറൽ കൺവീനർ സലാം പട്ടാഴി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊല്ലം പീരങ്കി മൈതാനത്ത് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ല ചെയർമാൻ നൗഫൽ സലാം അധ്യക്ഷതവഹിക്കും. ഭാസുരേന്ദ്രബാബുവും ഫാ. ജോൺ ടി. വർഗീസും സ്വാതന്ത്ര്യദിന സന്ദേശം നൽകും. നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ മുഖ്യപ്രഭാഷണം നടത്തും. താഹ ചാത്തിനാംകുളം, നാസർ മുതിരേത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.