തച്ചങ്കരിക്കെതിരെ നിലപാട് മ‍‍യപ്പെടുത്തി യൂനിയനുകൾ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ . എം.ഡി രാജിവെക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഒറ്റക്കെട്ടായി സമരം നടത്തിയവർ ഇപ്പോൾ തച്ചങ്കരി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ്. ഇക്കാര്യം കഴിഞ്ഞദിവസം വാർത്തസമ്മേളനത്തിൽ പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. അതേസമയം കോർപറേഷ‍​െൻറ പ്രവർത്തനങ്ങളിൽനിന്ന് പൂർണമായി യൂനിയനുകളെ അകറ്റിനിർത്തുന്ന നടപടി ഒഴിവാക്കിയാൽ മതിയെന്നും ഇവർ ആവശ്യപ്പെടുന്നു. തച്ചങ്കരിക്കെതിരെ സംയുക്തമായി യൂനിയനുകൾ പ്രതിഷേധം നടത്തിയിട്ടും സർക്കാറും വകുപ്പ് മന്ത്രിയും അദ്ദേഹത്തെ പിന്തുണക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഈ ഘട്ടത്തിലാണ് എം.ഡിക്കെതിരെ നിലപാട് മയപ്പെടുത്താൻ യൂനിയനുകൾ തയാറായത്. മുൻ മാനേജ്മ​െൻറുകളുടെ ഇടപെടൽമൂലം ശമ്പളം കൃത്യമായി നൽകാൻ കഴിയുന്നുണ്ട്. എന്നാൽ തച്ചങ്കരി അതും ത​െൻറ നേട്ടമാക്കുകയാണ്. പുതുതായാരംഭിച്ച സർവിസുകളിൽ പലതും നഷ്ടത്തിലാണ്. എന്നാൽ കണക്കുകൾ പെരുപ്പിച്ചുകാട്ടി അദ്ദേഹം അസത്യ പ്രചാരണവുമായി മുന്നോട്ടുപോകുകയാണെന്നും കെ.എസ‌്.ആർ.ടി.ഇ.എ(സി.ഐ.ടി.യു) ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.