കൊല്ലം: ഈ മാസം 11ന് നടക്കുന്ന കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിനായി തിരുമുല്ലാവാരം, മുണ്ടയ്ക്കല്‍ പാപനാശനം, പരവൂര്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ എ.ഡി.എം ബി. ശശികുമാറിെൻറ അധ്യക്ഷതയില്‍ കലക്‌ടറേറ്റില്‍ നടന്ന യോഗം വിലയിരുത്തി. മൂന്ന് കേന്ദ്രങ്ങളിലും കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ബലിതര്‍പ്പണ ദിവസങ്ങളില്‍ ടൂറിസം വകുപ്പ് ലൈഫ് ഗാര്‍ഡുമാരുടെ സേവനം ഉറപ്പാക്കും. മറൈന്‍ എന്‍ഫോഴ്സ്മെൻറ് നിലവിലുള്ള ഒരു ബോട്ടും ലൈഫ് ഗാര്‍ഡുകളെയും നിയോഗിക്കും. വൈദ്യുതി വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ സഹകരണത്തോടെ ഏര്‍പ്പെടുത്താന്‍ കൊല്ലം കോര്‍പറേഷന്‍, പരവൂര്‍ നഗരസഭ സെക്രട്ടറിമാരെ യോഗം ചുമതലപ്പെടുത്തി. ബലിതര്‍പ്പണത്തിന് വരുന്നവരുടെ സൗകര്യാർഥം കെ.എസ്.ആര്‍.ടി.സി അധിക സര്‍വിസ് ഏര്‍പ്പെടുത്തണം. പൊലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നതിന് ക്ഷേത്രം ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല കൊല്ലം കോര്‍പറേഷനും പരവൂര്‍ നഗരസഭക്കുമാണ്. ബലിതര്‍പ്പണത്തില്‍ ഹരിതചട്ടം പൂര്‍ണമായും പാലിക്കണമെന്നും യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ വിവിധ വകുപ്പുകളുടെ ജില്ല മേധാവികള്‍ പങ്കെടുത്തു. സ്‌പോട്ട് അഡ്മിഷന്‍ കൊല്ലം: ഐ.എച്ച്.ആര്‍.ഡി കരുനാഗപ്പള്ളി എൻജിനീയറിങ് കോളജില്‍ ബി.ടെക് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷന്‍ എൻജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ ആറിന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് കോളജ് വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ബി.ടെക് എന്‍ട്രന്‍സ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10ന് ഓഫിസില്‍ എത്തണം. വെബ്സൈറ്റ്: www.ceknpy.ac.in. ഫോൺ: 0476-2665935, 2666160.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.