100 പൊതി കഞ്ചാവുമായി യുവാവ് പിടിയിൽ

കൊല്ലം: മയ്യനാട് വെള്ളമണൽ സ്കൂളി​െൻറ പരിസരത്ത് വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിറ്റയാൾ പടിയിൽ. മയ്യനാട് മണലിൽ കിഴക്കതിൽ വീട്ടിൽ അനുവിനെയാണ്(21) 100 പൊതി കഞ്ചാവുമായി കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ നിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. 15നും 21നും ഇടക്ക് പ്രായമുള്ള വിദ്യാർഥികളാണ് അനുവി​െൻറ ഉപഭോക്താക്കൾ. സ്കൂൾ പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കുന്നെന്ന വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് രഹസ്യനിരീക്ഷണം നടത്തിയതും പ്രതിയെ പിടികൂടിയതും. റെയ്ഡിൽ പ്രിവൻറിവ് ഓഫിസർ രാജു, സിവിൽ എക്സൈസ് ഓഫിസർമാരായ സതീഷ് ചന്ദ്രൻ, ദിലീപ്കുമാർ, രഞ്ജിത് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.