കൊട്ടിയം: പാലത്തറയിൽ വീട്ടമ്മ ഉൾെപ്പടെ നിരവധി പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. വയറിന് കടിയേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടുകളിൽ കെട്ടിയിരുന്ന വളർത്തുമൃഗങ്ങളെയും ആക്രമിച്ചു. മൂന്നുമണിക്കൂറിലധികം പ്രദേശവാസികളെ ഭീതിയിലാക്കിയ പേപ്പട്ടിയെ സംഘടിച്ചെത്തിയ നാട്ടുകാർ തല്ലിക്കൊന്നു. പാലത്തറ മാവിൻമൂടിനടുത്ത് ആലുംകട പുരയിടത്തിൽ സുഹർബാൻ, രാധാകൃഷ്ണൻ, വഴിയാത്രക്കാരായ ഏതാനും പേർ എന്നിവർക്കാണ് കടിയേറ്റത്. ചരുവിള പുത്തൻവീട്ടിൽ കമറുദ്ദീെൻറ വീട്ടിലെ ആടിെൻറ ചെവി കടിച്ചുമുറിച്ചു. ഒരു പോത്തിനെയും കടിച്ച ശേഷമാണ് പാലത്തറ മാവിൻമൂടിന് സമീപം എത്തിയത്. ഇവിടെയുള്ള വീട്ടുകാരെയെല്ലാം വിരട്ടി ഓടിച്ച ശേഷം ഒരു കുട്ടിയെ കടിക്കാൻ ഓടിക്കുന്നതിനിടെയാണ് സുഹർബാനെ ആക്രമിച്ചത്. ഇവരെ നാട്ടുകാർ പാലത്തറ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ചു. പല വീടുകൾക്കുള്ളിലേക്കും നായ ഓടിക്കയറിയത് വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. രാവിലെ ഏഴിനെത്തിയ നായ 10.30 വരെ പ്രദേശത്തുണ്ടായിരുന്നു. വിവരമറിഞ്ഞ് സംഘടിച്ച നാട്ടുകാർ നായയെ വളഞ്ഞുവെച്ച് തല്ലിക്കൊന്നു. നൂറനാട് ഹനീഫ് അനുസ്മരണം കൊല്ലം: നോവലിസ്റ്റ് നൂറനാട് ഹനീഫിെൻറ 12ാം ചരമവാർഷികം അഞ്ചിന് നടക്കും. വൈകീട്ട് അഞ്ചിന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതിഹാളിൽ സാഹിത്യകാരനും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ പുരസ്കാരദാനവും അനുസ്മരണപ്രഭാഷണവും നിർവഹിക്കും. എട്ടാമത് നൂറനാട് ഹനീഫ് സ്മാരക സാഹിത്യപുരസ്കാരം സോണിയ റഫീക്കിെൻറ ഹെർബേറിയം എന്ന നോവലിനാണ്. 15,551 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങിയതാണ് പുരസ്കാരം. ചവറ കെ.എസ്. പിള്ള അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.