ഗാന്ധി ഫൗണ്ടേഷൻ അവാർഡ്​ ഷാനവാസ്​ഖാന്​

കൊല്ലം: ഗാന്ധി ഫൗണ്ടേഷ​െൻറ മഹാത്മഗാന്ധി ഗോൾഡൻ ഗ്ലോബ് അവാർഡിന് കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാൻ അർഹനായി. സ്വർണമെഡലും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഒക്ടോബർ രണ്ടിന് വൈകീട്ട് കൊല്ലം സഹകരണ ബാങ്ക് ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവാർഡ് സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ജന.സെക്രട്ടറി മൺറോതുരുത്ത് രഘു വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭൂമി ഏറ്റെടുക്കലിനെതിരെ ഇടവക രംഗത്ത് കൊല്ലം: ദേശീയപാത വികസനത്തിന് ആദ്യം തയാറാക്കിയ അലൈൻമ​െൻറിന് വിരുദ്ധമായി നീണ്ടകര സ​െൻറ് സെബാസ്റ്റ്യൻസ് ചർച്ചി​െൻറ കെട്ടിടങ്ങൾ അന്യായമായി ഉൾപ്പെടുത്തിയതിൽ ഇടവക നേതൃത്വം പ്രതിേഷധിച്ചു. നടപടിയെ നിയമപരമായി നേരിടാനും സമരപരിപാടികൾ ആരംഭിക്കാനും ഇടവക തീരുമാനിച്ചതായി റവ. ഫാ. ഇമ്മാനുവൽ ജഗദീഷ്, ജാക്സൻ നീണ്ടകര എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാത വികസനത്തിന് ഭൂമി ഏറ്റെടുക്കുേമ്പാൾ ആരാധനാലയങ്ങളും സെമിത്തേരികളും സംരക്ഷിക്കുമെന്ന ഉറപ്പ് പുതിയ അലൈൻമെേൻറാടെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ലംഘിച്ചിരിക്കുകയാണ്. റോഡിന് ഇടതുഭാഗം ഒഴിവാക്കി മറുവശത്ത്നിന്ന് കൂടുതൽ സ്ഥലം ഏറ്റെടുത്ത് അതിർത്തി നിർണയിച്ചതാണ് ചർച്ചി​െൻറ പ്രധാനഭാഗങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചതെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.