പരപ്പാർ ഡാമിൽ 6.59 ശതമാനം എക്കൽ

പുനലൂർ: തെന്മല ഉള്ളതായി കണ്ടെത്തി. ജലവിഭവവകുപ്പി​െൻറ പീച്ചിയിലുള്ള കേരള എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെഡിമെേൻറഷൻ സംഘത്തി​െൻറ പരിശോധനയിലാണ് കണ്ടെത്തൽ. കഴിഞ്ഞ ജനുവരി ഒന്നുമുതൽ മാർച്ച് 24 വരെയായിരുന്നു പരിശോധന. മഴക്കാലത്ത് ഡാം പെട്ടെന്ന് നിറയുകയും വേനൽക്കാലത്ത് വരളുകയും ചെയ്യുന്നതി​െൻറ അടിസ്ഥാനത്തിലാണ് പരിശോധിച്ചത്. 115.82 മീറ്റർ പൂർണ സംഭരണശേഷിയുള്ള ഡാമി​െൻറ ഉള്ളളവ് 436.39 എം.എം ക്യൂബ് ആണ്. എന്നാൽ, സർവേ നടത്തുേമ്പാൾ 112.85 മീറ്ററിൽ 407.39 എം.എം ക്യൂബ് ആയിരുന്നു ഉള്ളളവ്. 23 സ്ക്വയർ കിലോമീറ്ററിലാണ് പരിശോധന നടത്തിയത്. അത്യാധുനിക സംവിധാനങ്ങളുള്ള ബോട്ടിൽ ഘടിപ്പിച്ച ജി.പി.എസ് വഴി പൊസിഷനും ഇക്കോ സൗണ്ട് സിസ്റ്റം ഉപയോഗിച്ച് ആഴവും കണ്ടെത്തി സോഫ്റ്റ്വെയറി​െൻറ സഹായത്തോടെയാണ് എക്കലി​െൻറ അളവ് പരിശോധിച്ചത്. ഡെപ്യൂട്ടി ഡയറക്ടർ ഷിനിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റിപ്പോർട്ട് കല്ലട ഇറിഗേഷൻ പ്രോജക്ട് അധികൃതർക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.