കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി ----------------------------------------------------------

കൊട്ടാരക്കര: കിണർ വൃത്തിയാക്കാൻ ഇറങ്ങി കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വെണ്ടാർ വിജയഭവനിൽ വിജയൻ പിള്ള (53)യാണ് കിണറ്റിൽ കുടുങ്ങിയത്. പവിത്രേശ്വരം താഴം കരിമ്പിൻപുഴ ശ്രീജ മന്ദിരത്തിൽ സദാനന്ദ​െൻറ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടയിലാണ്‌ സംഭവം. 45 അടിയോളം താഴ്ചയുള്ള കിണറിൽ ഇറങ്ങിയ വിജയൻപിള്ള തിരിച്ചുകയറാനാകാതെ കുടുങ്ങുകയായിരുന്നു. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കരയിൽനിന്ന് ഫയർഫോഴ്സ് യൂനിറ്റ് എത്തി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഫയർമാൻ രമേശ് കുമാറാണ് കിണറ്റിൽ ഇറങ്ങി വിജയൻ പിള്ളയെ പുറത്തെത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.