കെ.എൽ.ഡി ബോർഡിന്​ പിന്നിലെ പുൽമേട്ടിൽ വീണ്ടും മ്ലാവിെൻറ ജഡം കണ്ടെത്തി

കുളത്തൂപ്പുഴ: കെ.എൽ.ഡി ബോർഡിന് പിന്നിലെ പുൽമേട്ടിൽ വീണ്ടും മ്ലാവി​െൻറ ജഡം ചീഞ്ഞനിലയിൽ കണ്ടെത്തി. ആഴ്ചകൾക്കു മുമ്പ് വേട്ടക്കാരുടെ തോക്കിനിരയായനിലയിൽ മ്ലാവി​െൻറ അവശിഷ്ടം കണ്ടെത്തിയതിനു സമീപപ്രദേശത്തുതന്നെയാണ് ഇപ്പോഴും ജഡം കണ്ടെത്തിയത്. അഞ്ചൽ റേഞ്ച് വനമേഖലയിൽ ഉൾപ്പെട്ട പ്രദേശമാണ് കെ.എൽ.ഡി ബോർഡും സമീപ പ്രദേശങ്ങളും. ഇവിടെ അടിയ്ക്കടി മ്ലാവി​െൻറ ജഡം കാണപ്പെടുന്നത് വേട്ടക്കാരുടെ സാന്നിധ്യം സജീവമായതിനാലാണെന്നാണ് നാട്ടുകാർ പറയുന്നത്. ദിവസങ്ങൾക്കു മുമ്പ് കെ.എൽ.ഡി ബോർഡ് സ്ലോട്ടർ ഹൗസിന് പിന്നിലായുള്ള പുൽത്തകിടിയിൽ വെടിയേറ്റ് ചത്തനിലയിൽ മ്ലാവി​െൻറ അവശിഷ്ടങ്ങൾ ജീവനക്കാർ കണ്ടെത്തിയിരുെന്നങ്കിലും വനപാലകർ എത്തി രഹസ്യമായി ആറ്റിറമ്പിൽ മറവ് ചെയ്തു. ഇതിനിടെയാണ് രണ്ടുദിവസം മുമ്പ് സമീപവാസികൾ പുൽമേട്ടിൽ കാലികൾക്ക് തീറ്റതേടിയെത്തിയപ്പോൾ വീണ്ടും മ്ലാവി​െൻറ ജഡം കണ്ടത്. കെ.എൽ.ഡി ബോർഡ് ജീവനക്കാരെ വിവരമറിയിക്കുകയും വനം വകുപ്പ് അധികൃതർക്ക് വിവരം കൈമാറുകയും ചെയ്തു. കുളത്തൂപ്പുഴയിൽനിന്ന് വെറ്ററിനറി ഡോക്ടറെ എത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ വനം വകുപ്പ് ജഡം മറവ് ചെയ്തു. പ്രായാധിക്യത്താൽ മ്ലാവ് ചത്തതാണെന്നാണ് വനം വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. ചത്ത മ്ലാവി​െൻറ ശരീര ഭാഗങ്ങളിൽ പലതും നഷ്ടമായത് എങ്ങിനെയെന്ന സംശയങ്ങൾക്ക് അധികൃതർക്ക് വ്യക്തമായ മറുപടിയില്ല. രണ്ടാഴ്ച മുമ്പ് സ്വഭാവ ദൂഷ്യത്തിന് പൊലീസ് പിടികൂടിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ സമീപ വനത്തിൽനിന്ന് വേട്ടയാടി പിടിച്ച കാട്ടുപന്നിയുടെ ഇറച്ചി വിൽപന നടത്തിയത് കണ്ടെത്തി കേസെടുത്ത് വനം വകുപ്പിന് കൈമാറിയിരുന്നു. വേനൽ മഴ ലഭിച്ചതോടെ തഴച്ച് വളർന്നുനിൽക്കുന്ന പുൽമേട്ടിൽ മ്ലാവുകൾ സ്ഥിര സാന്നിധ്യമാണ്. അധികമാരും കടന്നെത്താത്ത പ്രദേശത്ത് അധികൃതരുടെ ഒത്താശയോടെ മൃഗവേട്ട നടക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്ത് തുടർച്ചയായി മ്ലാവുകളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും പല പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ മൃഗവേട്ട സംഘങ്ങളെ കണ്ടെത്തുന്നതിനോ അന്വേഷണം നടത്തുന്നതിനോ തയാറാകാത്തത് നാട്ടുകാർക്കിടയിൽ സംശയത്തിനിടയാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.