'സിൽക്സ്​ വേൾഡ്' ഉദ്​ഘാടനം ഇന്ന്​

കൊല്ലം: പാദരക്ഷാ വിപണരംഗത്തെ പ്രമുഖരായ ബുട്ട്സ് ആൻഡ് ബൂട്ട്സി​െൻറ പുതിയ സംരംഭമായ 'സിൽക്സ് വേൾഡ്' ഷോറൂമി​െൻറ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30ന് നടൻ മോഹൻലാൽ നിർവഹിക്കും. കൊല്ലം മെയിൻ റോഡിൽ നാല് നിലകളിലായി 37,000 ചതുരശ്രയടി വിസ്തൃതിയിൽ വിശാലമായ പാർക്കിങ് സൗകര്യത്തോടെയാണ് ഷോറൂം സജ്ജമാക്കിയിട്ടുള്ളത്. പൊടിക്കുഞ്ഞ് മുസ്ലിയാർ ട്രസ്റ്റ് ചെയർമാൻ എം. അബ്ദുൽ അസീസ് കായിക്കര നിസാമുദ്ദീന് നൽകി ആദ്യവിൽപന നിർവഹിക്കും. എൻ.കെ. േപ്രമചന്ദ്രൻ എം.പി, മേയർ വി. രാജേന്ദ്രബാബു, എം.എൽ.എമാരായ എം. നൗഷാദ്, എം. മുകേഷ്, മുൻ എം.പി എൻ. പീതാംബരക്കുറുപ്പ്, കോർപറേഷൻ കൗൺസിലർ എ.കെ. ഹഫീസ് തുടങ്ങി രാഷ്ട്രീയ- സാംസ്കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കും. വിവാഹവസ്ത്രങ്ങൾക്ക് പ്രത്യേകവിഭാഗം ഒരുക്കിയിട്ടുണ്ട്. കാഞ്ചീപുരം, ബനാറസ്, ജയ്പൂർ, അഹമ്മദാബാദ്, സൂററ്റ്, കൊൽക്കത്ത തുടങ്ങി പാരമ്പര്യ പട്ട് നെയ്ത്ത് ശാലകളിൽനിന്നുള്ള പട്ടുസാരികളും ഗ്രാൻഡ് ഗ്രൂമിന് വേണ്ട ഷെർവാണി, ഡിസൈനർ സ്യൂട്ടുകൾ, പാർട്ടിവെയർ കലക്ഷനുകൾ, സിൽക്ക് ഷർട്ടുകൾ എന്നിവയുടെ ഏറ്റവും പുതിയ മോഡലുകളും ലഭിക്കും. നിലവാരമുള്ള വിവിധയിനം റെഡിമെയ്ഡ് വസ്ത്രങ്ങളും മറ്റെല്ലാ തുണിത്തരങ്ങളും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ പർച്ചേസിനും ആകർഷകമായ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഡയറക്ടർമാരായ അഫ്സൽ അഹമ്മദ്, സുബേർ അഹമ്മദ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.