എസ്​.യു.സി.​െഎ നേതാവ്​ ജി.എസ്.​ പത്മകുമാർ നിര്യാതനായി

തിരുവനന്തപുരം: എസ്.യു.സി.െഎ (കമ്യൂണിസ്റ്റ്) സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവും കൊല്ലം ജില്ല സെക്രട്ടറിയുമായ പ്രാവച്ചമ്പലം ഇടയ്ക്കോട് ജി.എസ് മന്ദിരത്തിൽ ജി.എസ്. പത്മകുമാർ (56) നിര്യാതനായി. ഹൃദയാഘാതത്തെതുടർന്ന് തലസ്ഥാനത്തെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ബ്രേക്ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന പ്രസിഡൻറ്, ജനകീയ പ്രതിരോധസമിതി സംസ്ഥാന വൈസ് പ്രസിഡൻറ്, ബാനർ സാംസ്കാരികസമിതി സംസ്ഥാന കോഒാഡിനേറ്റർ, ബാനർ മാസിക എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. പാർട്ടി എറണാകുളം ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ഞായറാഴ്ച രാവിലെ 10ന് തിരുവനന്തപുരം ലോ കോളജ് ജങ്ഷനിലെ സംസ്ഥാന കമ്മിറ്റി ഒാഫിസിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തിൽ. എസ്.യു.സി.െഎ പാലക്കാട് ജില്ല കമ്മിറ്റി അംഗം കെ.എം. ബീവിയാണ് ഭാര്യ. മകൾ: നിരുപമ പത്മകുമാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.