തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ ഡോക്ടർ എത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ സര്‍ജനെതിരെ നടപടി. സര്‍ജനെ യൂനിറ്റ് മേധാവി സ്ഥാനത്തുനിന്ന് അടിയന്തരമായി മാറ്റുകയും മെമ്മോ നല്‍കുകയും ചെയ്തു. ഇതുവരെ നടന്ന സംഭവങ്ങളെപ്പറ്റി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആശുപത്രി സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കി. ജനറല്‍ ആശുപത്രിയിലുണ്ടായ സംഭവം അത്യന്തം ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗികളെ ബുദ്ധിമുട്ടിച്ച് ഡോക്ടര്‍ ഓപറേഷന് വരാത്തത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. കൂടുതല്‍ അന്വേഷണ ശേഷം ശക്തമായ നടപടികള്‍ സ്വീകരിക്കും. രോഗികൾക്ക് വേഗം ശസ്ത്രക്രിയ ചെയ്തുകൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.