മോദിയുടേത്​ രാജ്യം കണ്ട ഏറ്റവും വലിയ പിന്തിരിപ്പൻ സർക്കാർ ^എസ‌്.ആർ.പി

മോദിയുടേത് രാജ്യം കണ്ട ഏറ്റവും വലിയ പിന്തിരിപ്പൻ സർക്കാർ -എസ‌്.ആർ.പി തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും വലിയ പിന്തിരിപ്പൻ സർക്കാറാണ‌് നരേന്ദ്ര മോദിയുടേതെന്ന‌് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ‌്. രാമചന്ദ്രൻ പിള്ള. കോർപറേറ്റ‌് പ്രീണന നടപടികൾ സ്വീകരിക്കുന്ന സർക്കാർ രാജ്യത്തി​െൻറ സകലമേഖലകളെയും തകർെത്തന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാറി​െൻറ യുവജനവിരുദ്ധ നയങ്ങൾക്കെതിരെ ഡി.വൈ.എഫ‌്.ഐ നേതൃത്വത്തിൽ നടത്തിയ ജനറൽ പോസ‌്റ്റ‌് ഓഫിസ‌് ഉപരോധം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിലും ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമില്ലാത്ത സർക്കാറാണ‌് മോദിയുടേത‌്. നീതിന്യായ വ്യവസ്ഥയെ കേന്ദ്രസർക്കാർ കടന്നാക്രമിക്കുന്നു. ഉത്തരാഖണ്ഡിൽ രാഷ‌്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനത്തെ ഹൈകോടതി ജ‌സ‌്റ്റിസായിരുന്ന കെ.എം. ജോസഫ‌് എതിർത്തതിലെ പകേപാക്കലാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.െഎ കേന്ദ്രകമ്മിറ്റി അംഗം എ.എ. റഹീം അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സംസാരിച്ചു. ഐ. സാജു സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.