ദലിത്–ന്യൂനപക്ഷ പീഡനത്തിനെതിരെ മതേതരശക്​തികൾ രംഗത്തുവരണം ^റാവുത്തർ ഫെഡറേഷൻ

ദലിത്–ന്യൂനപക്ഷ പീഡനത്തിനെതിരെ മതേതരശക്തികൾ രംഗത്തുവരണം -റാവുത്തർ ഫെഡറേഷൻ കൊല്ലം: മോദി സർക്കാറി​െൻറ ദലിത്, ന്യൂനപക്ഷ അക്രമത്തിനെതിരെ മതേതരശക്തികൾ രംഗത്ത് വരണമെന്ന് റാവുത്തർ ഫെഡറേഷൻ ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. നാലുവർഷമായി ബി.ജെ.പി ഗവൺമ​െൻറ് നടത്തുന്ന ക്രൂരതക്കെതിരെ ദലിത് ന്യൂനപക്ഷങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അഞ്ചാമത് സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി ജില്ലയിൽ പോസ്റ്റർ പ്രചാരണം, ലഘുരേഖ വിതരണം, മതേതര സെമിനാർ എന്നിവ നടത്താനും തീരുമാനിച്ചു. സമ്മേളനത്തിൽ 100ൽപരം പ്രവർത്തകരെ ജില്ലയിൽനിന്ന് പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡൻറ് നൗഷർ റാവുത്തർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശൂരനാട് സൈനുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ ഷിബു റാവുത്തർ, സുനിൽ റാവുത്തർ, ഒ.കെ. ഖാലിദ് എന്നിവർ സംസാരിച്ചു. സിയാദ് റാവുത്തർ സ്വാഗതവും തങ്കപ്പാറാവുത്തർ നന്ദിയും പറഞ്ഞു. സമ്മേളന വിജയത്തിനായി ജില്ലാ ജനറൽ സെക്രട്ടറി ശൂരനാട് സൈനുദ്ദീൻ ചെയർമാനും ഷിബു റാവുത്തർ കൺവീനറും തങ്കപ്പാറാവുത്തർ, സിയാദ് റാവുത്തർ, നജീബ് റാവുത്തർ, ഒ.കെ. ഖാലിദ്, നിസാർ റാവുത്തർ എന്നിവർ അംഗങ്ങളുമായി 11അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ലോകപുസ്തകദിനത്തിൽ പള്ളിമുക്ക് ഇക്ബാൽ ലൈബ്രറിയിൽ നൗഷർ റാവുത്തറുടെ അധ്യക്ഷതയിൽ കൂടിയ പരിപാടി റാവുത്തർ ഫെഡറേഷൻ സംസ്ഥാന സമിതി അംഗം ഷിബുറാവുത്തർ ഉദ്ഘാടനം ചെയ്തതിന് ശേഷം ബുക്കുകൾ ലൈബ്രറി സെക്രട്ടറി സിറാജുദ്ദീന് നൽകി. സജി റാവുത്തർ, സിയാദ് റാവുത്തർ, സുനിൽ റാവുത്തർ അൻസർ, നിഷാദ് ഹുസൈൻ, താജുദ്ദീൻ, തങ്കപ്പറാവുത്തർ, നിസാർ റാവുത്തർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.