ലോക മലമ്പനി ദിനം ആചരിച്ചു

കൊല്ലം: ബോധവത്കരണ ക്ലാസ്, രക്തപരിശോധന, ബോധവത്കരണ പ്രദർശനം എന്നിവയോടെ ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് . കോർപറേഷൻ കായിക വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടി.ആർ. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. 'മലമ്പനി നിർമാർജനത്തിന് ഒത്തുചേരു തയാറാകൂ' എന്ന ദിനാചരണ സന്ദേശവുമായി ചിന്നക്കട സ്വകാര്യ ബസ്സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ഫീൽഡ് അസിസ്റ്റൻറ് സി. വിജയകുമാർ ക്ലാസെടുത്തു. വിവിധയിടങ്ങളിൽനിന്ന് കൊല്ലെത്തത്തിയ 36 പേരുടെ രക്ത സാമ്പിളുകൾ ജീവനക്കാർ പരിശോധനക്കായി ശേഖരിച്ചു. ഡി.വി.സി യൂനിറ്റ് ഫൈലേറിയ ഇൻസ്‌പെക്ടർമാരായ പി.ആർ. ബാലഗോപാൽ, കെ. ബാബുരാജ്, രാധാകൃഷ്ണൻ നായർ, ഇൻസെക്റ്റ് കലക്ടർമാരായ എൻ. ഗോപകുമാർ, ജി. സുരേഷ് ബാബു, ഫീൽഡ് വർക്കർമാരായ പി. സേതുലക്ഷ്മി, എസ്. രാജശ്രീ, എസ്. അനിൽകുമാർ, എൻ. രഘുനാഥൻ, കെ. ബിജുകുമാർ, എൻ. രാജേഷ്, കെ.എസ്. ലിജു, ലീന കെ. ബേബി, രമ്യാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.