കഞ്ചാവുമായി യുവാവ്​ പിടിയിൽ

കരുനാഗപ്പള്ളി: 1.100 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. ഓച്ചിറ പ്രയാർതെക്ക് ചാലായിൽ പാലറ്റതിൽ വീട്ടിൽ ഷഹ്നാസ് (20) ആണ് പിടിയിലായത്. കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ എസ്. മധുസൂദനൻ പിള്ളയും സംഘവും ചേർന്ന് നടത്തിയ റെയ്ഡിലാണ് ചൊവ്വാഴ്ച രാത്രി 7.30 നോടെ കരുനാഗപ്പള്ളി ടൗണിൽ ഇയാൾ പിടിയിലായത്. പ്രതി സ്കൂൾ വിദ്യാർഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് കൈമാറിയിരുെന്നന്ന് എക്സൈസ് പറഞ്ഞു. തമിഴ്നാട്ടിൽ നിന്നുമാണ് കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നത്. രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻറീവ് ഓഫിസർമാരായ പി.എൽ. വിജിലാൽ, എ. അജിത്കുമാർ, സി.ഇ.ഒ മാരായ കിഷോർ, സന്തോഷ്, ഡ്രൈവർ മൻസൂർ എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.