കടവൂര്‍ എം.എം നഗറില്‍ ജീവന്‍രക്ഷാ സേന രൂപവത്​കരിച്ചു

അഞ്ചാലുംമൂട്: കടവൂര്‍ എം.എം നഗറില്‍ സേവനങ്ങളും സുരക്ഷയും ലക്ഷ്യമിട്ട് 'ജീവന്‍രക്ഷാ സേന' രൂപവത്കരിച്ചു. ക്രൈംബ്രാഞ്ച് എ.സി.പി അശോകന്‍ ഉദ്ഘാടനം നിർവഹിച്ചു. സമിതി സെക്രട്ടറി രാജേഷ് തൃക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷന്‍ അസി. ജില്ലാ കോഒാഡിനേറ്റര്‍ അജു, എക്സൈസ് സി.ഐ ഐ. നൗഷാദ്, എം.വി.ഐ ആര്‍. ശരത് ചന്ദ്രന്‍, സാബുലാല്‍, ഡോ. ഇന്ദ്രന്‍ ജി.പി നായര്‍, രാജേന്ദ്രന്‍ പിള്ള, സാക്കിര്‍ ഹുസൈന്‍, സദാനന്ദന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പൊലീസ്, അഗ്നിശമന സേന, മോട്ടോര്‍ വാഹന വകുപ്പ്, എക്സൈസ്, ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. ചോദ്യത്തോരപരിപാടി ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.