വിദ്യാലയ മുത്തശ്ശിക്ക്​ ഇനി ബസ് അനുവദിച്ചു​

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ ഏറ്റവും വലിയ പൊതുവിദ്യാലയമായ പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് 49 സീറ്റുള്ള ബസ് അനുവദിച്ചു. കെ. സോമപ്രസാദ് എം.പിയുടെ ആസ്തി വികസനനിധിയിൽനിന്ന് അനുവദിച്ച 20 ലക്ഷം ഉപയോഗിച്ചാണ് ബസ് വാങ്ങുന്നത്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറിവരെ 3000ലധികം കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. 'മിഴി' ഗ്രന്ഥശാലയുടെ വേനലവധി ക്യാമ്പ് ശാസ്താംകോട്ട: ചക്കുവള്ളി 'മിഴി' ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ചക്കുവള്ളി ചിറയുടെ തീരത്ത് ഏകദിന വേനലവധി ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ശിവൻപിള്ള ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് അനിൽ പി.തോമസ് അധ്യക്ഷതവഹിച്ചു. സി.എ. അജയ്കുമാർ ക്ലാസെടുത്തു. സെക്രട്ടറി സുൽഫിഖാൻ റാവുത്തർ, കെ.പി. ഫിറോസ്, ലത്തീഫ് പെരുംകുളം, കെ. പ്രദീപ്, സി.കെ. പൊടിയൻ, ലക്ഷ്മി സുമേഷ്, മീനുകുമാർ, നൗഷാദ്, രാജേഷ്, സുധീർ കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.