കൊട്ടിയം എൻ.കെ സിൽക്​സ്​ ഉദ്​ഘാടനം ചെയ്​തു

കൊട്ടിയം: കൊട്ടിയത്ത് ആരംഭിച്ച എൻ.കെ. സിൽക്സ് നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എസ്. ഫത്തഹുദ്ദീൻ അധ്യക്ഷതവഹിച്ചു. എൻ.കെ. സിൽക്സ് മാനേജിങ് ഡയറക്ടർ കെ. കമറുദ്ദീ​െൻറ ഭാര്യ ഇസ്തബിഗത്തിന് വസ്ത്രക്കിറ്റ് നൽകി എൻ.കെ. പ്രേമചന്ദ്രൻ എം.പി ആദ്യവിൽപന നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തവരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത അഞ്ചുപേർക്ക് എം. നൗഷാദ് എം.എൽ.എ സ്വർണനാണയം സമ്മാനം നൽകി. എൻ.കെ. സിൽക്സ് മാനേജിങ് ഡയറക്ടർ കെ. കമറുദ്ദീൻ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജീവ്, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽ. ലക്ഷ്മണൻ, കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാൻ, ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് ശിവജി സുദർശനൻ, മയ്യനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ യു. ഉമേഷ്, മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം അനീഷ സലീം, കൊട്ടിയം മർച്ചൻറ് അസോസിയേഷൻ സെക്രട്ടറി എസ്. കബീർ, പ്രസിഡൻറ് ജി. ഗിരീഷ് എന്നിവർ സംസാരിച്ചു. കൊല്ലം-തിരുവനന്തപുരം ദേശീയപാതയിൽ കൊട്ടിയം ജങ്ഷനിൽ 20,000 ചതുരശ്ര അടിയിൽ നാലുനിലകളായാണ് എൻ.കെ സിൽക്സ് ഒരുക്കിയിരിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ കെ. കമറുദ്ദീൻ പറഞ്ഞു. വൈവിധ്യമേറിയ വിവാഹ വസ്ത്രങ്ങളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. 200ൽപരം ലോകോത്തര ബ്രാൻഡുകൾ സമന്വയിക്കുന്ന ഇവിടെ ഏതു പ്രായക്കാർക്കും അനുയോജ്യമായ വസ്ത്രങ്ങൾ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.