ശാസ്​താംകോട്ട താലൂക്ക്​ ആശുപത്രി മുക്കാൽ ലക്ഷത്തി​െൻറ തർക്കത്തിൽ സൗജന്യ മരുന്ന്​ വിതരണം മുടങ്ങിക്കിടക്കുന്നു

ശാസ്താംകോട്ട: സപ്ലൈകോക്ക് കൊടുക്കാൻ ശേഷിക്കുന്ന 75,000 രൂപയെ ചൊല്ലിയുള്ള തർക്കത്തിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ നിർധനരോഗികൾക്കുള്ള സൗജന്യമരുന്ന് വിതരണം പുനരാരംഭിക്കാനായില്ല. അഞ്ച് വർഷം മുമ്പ് 5.25 ലക്ഷം കടമുണ്ടായിരുന്ന കാലത്താണ് സപ്ലൈകോ മാേവലി മെഡിക്കൽ സ്റ്റോർ വഴിയുള്ള സൗജന്യ മരുന്ന് വിതരണം നിർത്തലാക്കിയത്. ശേഷിക്കുന്ന കടം കൂടി തീർത്ത് പദ്ധതി പുനരാരംഭിക്കാത്തതിനാൽ ഇൗ ആശുപത്രിയിലെത്തുന്ന നിർധനരോഗികളാണ് വലയുന്നത്. രാഷ്ട്രീയ സ്വാസ്ഥ ബീമാ യോജന (ആർ.എസ്.ബി.വൈ) എന്ന സൗജന്യ ചികിത്സാ പദ്ധതിയുടെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിെല നോഡൽ ഏജൻസിയായിരുന്നു സപ്ലൈേകാ. 2012-13 വർഷത്തിൽ പദ്ധതിയിൽ മരുന്ന് വിതരണം നടത്തിയതി​െൻറ വിലയായ 5.25 ലക്ഷം രൂപ കൊടുക്കാൻ ആശുപത്രി അധികൃതർക്ക് കഴിഞ്ഞില്ല. ഇതോടെ സപ്ലൈകോ കരാറിൽനിന്ന് പിന്മാറുകയായിരുന്നു. അന്ന് ആശുപത്രിയുടെ ഭരണചുമതലയിലുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്ത് ആശുപത്രിയിൽ നിരവധി താൽക്കാലിക രാഷ്ട്രീയനിയമനങ്ങൾ നടത്തിയിരുന്നു. ഇവർക്ക് ശമ്പളം നൽകാൻ പണം തികയാതെവന്നപ്പോൾ ആർ.എസ്.ബി.വൈ പദ്ധതിയിൽ എത്തിയ പണം വകമാറ്റുകയായിരുന്നു. ഇപ്പോഴത്തെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയാണ് ഘട്ടംഘട്ടമായി 4.5 ലക്ഷം രൂപ സപ്ലൈകോക്ക് നൽകിയത്. സപ്ലൈകോ സ്വയം ഒഴിവായതോടെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കാൻ ആശുപത്രി അധികൃതർ നിർബന്ധിതരായി. സ്വകാര്യ സംരംഭകരുടെ ലാഭക്കൊതിയും വഴിവിട്ട പ്രവർത്തനങ്ങളും കാരണം നിർധനരോഗികളുടെ പേരിൽ പണം ദുരുപയോഗം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഇതോടെ പദ്ധതിയുടെ താളവും തെറ്റി. ഇപ്പോൾ ആർ.എസ്.ബി.വൈ പദ്ധതിയിൽ സൗജന്യമായുള്ള മരുന്നുവിതരണം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിലച്ച അവസ്ഥയാണ്. ബാക്കി പണം തന്ന് കടം വീട്ടിയാൽ പദ്ധതിയുമായി സഹകരിക്കാമെന്ന നിലപാടാണ് സപ്ലൈകോ അധികൃതർ അറിയിക്കുന്നത്. ജില്ലയിലെ മറ്റെല്ലാ താലൂക്ക് ആശുപത്രികളിലും സപ്ലൈേകാ വഴിയുള്ള സൗജന്യ മരുന്നുവിതരണം തുടരുേമ്പാഴാണ് കുന്നത്തൂർ നിവാസികൾ വൻ തുക കൊടുത്ത് പുറത്തുനിന്ന് മരുന്ന് വാങ്ങാൻ നിർബന്ധിതമാവുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.