മൈനിങ്​ തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കണം ^പ്രേമചന്ദ്രൻ

മൈനിങ് തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കണം -പ്രേമചന്ദ്രൻ ചവറ: കനത്ത ചൂടിൽ ചുട്ടുപഴുത്ത മണ്ണിൽ പണിയെടുക്കുന്ന കെ.എം.എം.എൽ മൈനിങ് തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പൊന്മനയിലെ മൂന്ന് ഖനന മേഖലകളിൽ സന്ദർശനത്തിനെത്തിയതായിരുന്നു എം.പി. തൊഴിലാളികൾ തങ്ങളുടെ പരാതികൾ നേരിട്ട് എം.പിയെ ബോധ്യപ്പെടുത്തി. തൊഴിലാളികളുടെ അടിസ്ഥാന സൗകര്യം നിഷേധിക്കുന്നത് കമ്പനി മാനേജ്മ​െൻറി​െൻറ നിരുത്തരവാദ രീതിയാണെന്നും അദ്ദേഹം പറഞ്ഞു. ഫെയിം ഇന്ത്യ 2018 ബെസ്റ്റ് പാർലമെേൻററിയൻ അവാർഡ് ലഭിച്ച എം.പിയെ തൊഴിലാളികൾ ഉപഹാരം നൽകി ആദരിച്ചു. സി.പി. സുധീഷ് കുമാർ, ഷിലു, പ്രശാന്ത്, രഞ്ജിത്ത്, വിഷ്ണു പൊന്മന എന്നിവർ സംസാരിച്ചു. ക്രമസമാധാനം തകർക്കാൻ നേതൃത്വം നൽകിയവർക്ക് കടുത്ത ശിക്ഷ നൽകണം െകാല്ലം: സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർത്ത് മതസ്പർധ വളർത്തുവാൻ ഹർത്താലിന് ആഹ്വാനം നൽകിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ നേതൃത്വയോഗം ആവശ്യെപ്പട്ടു. സംസ്ഥാന പ്രസിഡൻറ് പൂക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. താജുദ്ദീൻ, വർക്കിങ് പ്രസിഡൻറ് ഡോ. ജഹാംഗീർ, മാവുടി മുഹമ്മദ് ഹാജി, നുജുമുദ്ദീൻ അഹമ്മദ്, പറമ്പിൽ സുബൈർ, സിദ്ദീഖ് ഇംപീരിയൽ, പാച്ചല്ലൂർ നുജുമുദ്ദീൻ, മുഹമ്മദ് ഹസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.