ഡോ. കെ.സി. അജിത്തിന്​ ദേശീയ അവാർഡ്

ചവറ: കവിയും ബാലസാഹിത്യകാരനുമായ ഡോ. കെ.സി. അജിത്തിന് രാജ്യത്തെ മികച്ച പ്രിൻസിപ്പലിനുള്ള ദേശീയ പുരസ്കാരം. ന്യൂ ഡൽഹി കേന്ദ്രമായ ദേശീയ ട്രെയിനിങ് ഏജൻസിയായ എ.കെ.എസ് രാജ്യത്തിനകത്തും പുറത്തുമായി നടത്തിയ സർവേയിലാണ് 2600 പേരിൽനിന്ന് 100പേരെ തെരഞ്ഞെടുത്തത്. ഇവരിൽ ഏക മലയാളിയാണ് പന്മന ഇടപ്പള്ളിക്കോട്ട വലിയം സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ കൂടിയായ അജിത്. അക്കാദമിക് നിലവാരം, കുട്ടികളുടെ കലാസർഗവാസനകൾക്കായി നടപ്പാക്കിയ പരിപാടികൾ, സ്കോളർഷിപ്പുകൾ, സ്കൂളി​െൻറ വിജയശതമാനം എന്നിവയാണ് അവാർഡിന് പരിഗണിച്ചത്. 22ന് ന്യൂ ഡൽഹിയിൽ നടന്ന ചടങ്ങിൽ അക്കാദമിക് വിദഗ്ധനായ ഡോ. ദിനേഷ് കാമറയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. ശാസ്താംകോട്ട ആയിക്കുന്നം സ്വദേശിയാണ് അജിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.